ചെറുതോണി: വ്യക്തി വിരോധം മൂലം യുവതിയുടെ മോർഫ് ചെയ്ത് ചിത്രങ്ങൾ വാട്ട്സാപ്പിലൂടെ പ്രചരിപ്പിച്ച സഹോദരങ്ങൾ പിടിയിൽ. കറുകച്ചേരിൽ ജെറിൻ, കൃത്യത്തിന് കൂട്ടുനിന്ന സഹോദരൻ ജെബിൻ എന്നിവരെ അപമാനിക്കപ്പെട്ട യുവതിയുടെ പരാതിയിൽ തങ്കമണി പൊലീസാണ് അറസ്റ്റ് ചെയ്തത്. 150 പേരടങ്ങുന്ന വാട്ട്സാപ്പ് ഗ്രൂപ്പ് തുടങ്ങിയാണ് യുവതിയുടെ ചിത്രങ്ങൾ പങ്കുവച്ചത്.
ഇടിഞ്ഞമലയിൽ ഗ്യാലക്‌സി ഗ്യാസ് ഏജൻസി നടത്തുന്ന ജെറിൻ യുവതിയോട് പകവീട്ടാൻ ചിത്രങ്ങൾ മോർഫ് ചെയ്ത്, അശ്ലീല സന്ദേശത്തോടെ വാട്‌സ്ആപ് ഗ്രൂപ്പിൽ പ്രചരിപ്പിക്കുകയായിരുന്നു. ഗ്യാസ് ഏജൻസി സ്ഥിതി ചെയ്യുന്ന പ്രദേശത്തെ തന്നെ നൂറ്റമ്പതോളം പേരായിരുന്നു ഗ്രൂപ്പിലെ അംഗങ്ങൾ. അപകീർത്തികരമായ ചിത്രങ്ങൾ പങ്കുവച്ച ശേഷം ഗ്രൂപ്പ് തന്നെ ഡിലീറ്റ് ചെയ്തു. ഈ സംഭവത്തെ തുടർന്ന് യുവതി തങ്കമണി പൊലീസ് സ്റ്റേഷനിൽ പരാതി നൽകി.
തങ്കമണി പൊലീസ് ഇൻസ്‌പെക്ടർ കെ.എം. സന്തോഷ്, എസ്.സി.പി.ഒ ജോഷി ജോസഫ് എന്നിവരുടെ നേതൃത്വത്തിൽ അന്വേഷണം നടത്തിവരവേ ജെറിന്റെ തൊഴിലാളിയായിരുന്ന ആസാം സ്വദേശിയുടെ പേരിലുള്ള മൊബൈൽ സിം ഉപേയാഗിച്ചാണ് കുറ്റകൃത്യം നടത്തിയതെന്ന് തെളിഞ്ഞു. ജെറിന്റെ സഹോദരൻ ജെബി ഇതിന് കൂട്ട് നിൽക്കുകയും ചെയ്തു. പൊലീസ് അസാം സ്വദേശിയെ കണ്ടെത്തിയതോടെ ജെറിനും സഹോദരൻ ജെബിനും ഒളിവിൽ പോയെങ്കിലും പ്രതികളെ പിടികൂടുകയായിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |