ന്യൂഡൽഹി: കനേഡിയൻ പൗരന്മാർക്കുള്ള വിസ ഇന്ത്യ നിറുത്തിയ തീരുമാനത്തിനു പിന്നാലെ അകാലിദൾ പ്രസിഡന്റ് സുഖ്ബീർ സിങ് ബാദൽ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുമായി കൂടിക്കാഴ്ച നടത്തി. തർക്കം പരിഹരിക്കണമെന്നും വിസ നൽകുന്നത് നിർത്തിയത് ഗുരുതരമായി ബാധിക്കുമെന്നും അമിത് ഷായെ ബാദൽ അറിയിച്ചു.
വിദ്യാർഥികളായി കാനഡയിലേക്കു പോകുന്ന, ഇപ്പോൾ അവിടെ താമസിക്കുന്ന യുവാക്കളെയും ഇതു ബാധിക്കും. നിലവിലെ സാഹചര്യം കാനഡയിൽ താമസിക്കുന്ന ഇന്ത്യൻ വംശജരെയാണ് ബാധിക്കുന്നത്. കേന്ദ്രസർക്കാർ ഉടൻ പരിഹാരം കാണണമെന്നും ഇക്കാര്യം കേന്ദ്ര ആഭ്യന്തര മന്ത്രിയോ അഭ്യർത്ഥിച്ചിട്ടുണ്ടെന്നും ബാദൽ പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |