നെടുംകണ്ടം:നെടുങ്കണ്ടം ബിഎഡ് കോളേജിൽ ലിറ്റററി ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ വീക്കിലി മാഗസിൻ പ്രകാശനം ചെയ്തു .കോളേജിലെ അദ്ധ്യാപക പരിശീലകരുടെ പങ്കാളിത്തത്തിൽ സർഗാത്മകവാസനകളെ പോഷിപ്പിക്കുന്നതിന്റെ ഭാഗമായാണ് വീക്കിലി മാഗസിൻ ആരംഭിച്ചത്. പുതു തലമുറയെ എഴുത്തും വായനയുമായി ബന്ധിപ്പിക്കുന്ന ഒരു സർഗ്ഗാത്മക സംരംഭമാണ് ഇത്. പ്രിന്റഡ് മീഡിയയെ പുതുതലമുറയുടെ ജീവിതവുമായി ബന്ധിപ്പിക്കുക, പത്രമാധ്യമ മേഖലയെ കൂടുതൽ പ്രചരിപ്പിക്കുക, സർഗ്ഗാത്മക ആവിഷ്‌കരണങ്ങൾക്ക് ഇടം കണ്ടെത്തുക തുടങ്ങിയ ലക്ഷ്യങ്ങളാണ് ഈ ഉദ്യമത്തിനു പിന്നിൽ.
പത്രാധിപസമിതി അംഗങ്ങൾ എഡിറ്റർ ലിന്റു അൽഫോൺസ്, സബ്എഡിറ്റർ ശ്രീരേഖ,ജിതു കൃഷ്ണ, മഞ്ജിമ,ലേ ഔട്ട് ബാസിത് കള്ളിയത്ത് എന്നിവരാണ്.
നെടുങ്കണ്ടം എ.ഇ.ഒ കെ.സുരേഷ് കുമാർ മാഗസിൻ പ്രകാശനം ചെയ്തു. കോളേജ് പ്രിൻസിപ്പാൾ രാജീവ് പുലിയൂരിന്റെ അദ്ധ്യക്ഷതയിൽ ചേർന്ന പ്രകാശന ചടങ്ങിൽ മാഗസിൻ എഡിറ്റർ ലിന്റു അൽഫോൺസ് ആമുഖ പ്രഭാഷണം നിർവഹിച്ചു. .മഞ്ജിമ, സാൻഡ്ര, അനന്ദു എന്നിവർ കാവ്യാലാപനം നടത്തി. പരിപാടിയുടെ ഭാഗമായി വിദ്യാർത്ഥികളുടെ വിവിധ കലാപരിപാടികൾ അരങ്ങേറി.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |