തൃശൂർ: കരുവന്നൂർ ബാങ്ക് ഡയറക്ടർ ബോർഡംഗമായിരുന്ന ബിജു കരീമിന്റെയും സെക്രട്ടറി സുനിൽ കുമാറിന്റെയും സഹായത്തോടെയാണ് ബാങ്കിൽ നിന്ന് ഒമ്പത് കോടിയോളം രൂപ വായ്പയെടുത്തതെന്ന് റിയൽ എസ്റ്റേറ്റ് ഇടപാടുകാരൻ അനിൽകുമാർ മാദ്ധ്യമങ്ങളോട് വെളിപ്പെടുത്തി. ഇ.ഡി കഴിഞ്ഞദിവസം അനിൽകുമാറിന്റെ വീട്ടിൽ റെയ്ഡ് നടത്തിയിരുന്നു. 28ന് ഹാജരാകാൻ നിർദ്ദേശിച്ചിട്ടുണ്ടെന്നാണ് വിവരം.
ആറ് വസ്തുക്കൾ ഈടായി നൽകിയാണ് വായ്പ തരപ്പെടുത്തിയത്. നൂറ് ചിട്ടിയുടെ ഒരു ലോട്ടിൽ 97 എണ്ണം സ്വന്തമാക്കി. ഇതിന്മേൽ ഈട് നൽകി മൂന്നരക്കോടിയും വാങ്ങി. എട്ട് മാസത്തോളം കൃത്യമായി ചിട്ടിയടച്ചെങ്കിലും നോട്ട് നിരോധനം വന്നതോടെ ബിസിനസ് തകർന്നുവെന്ന് അനിൽകുമാർ പറഞ്ഞു. ഓഹരിയിടപാടിൽ 12 കോടിയും നഷ്ടപ്പെട്ടതോടെ തിരിച്ചടവ് മുടങ്ങി. വീട്ടിൽ റെയ്ഡിനെത്തിയ ഇ.ഡി ഉദ്യോഗസ്ഥർക്ക് ആവശ്യപ്പെട്ട രേഖകളെല്ലാം നൽകിയെന്നും വ്യക്തമാക്കി.
എം.കെ കണ്ണൻ
തിങ്കളാഴ്ച ഹാജരായേക്കും
സി.പി.എം സംസ്ഥാന സമിതി അംഗവും തൃശൂർ സർവീസ് സഹകരണ ബാങ്ക് പ്രസിഡന്റുമായ എം.കെ കണ്ണനോട് തിങ്കളാഴ്ച ഹാജരാകാൻ ഇ.ഡി ആവശ്യപ്പെട്ടതായാണ് വിവരം. റെയ്ഡിനെ തുടർന്ന് ബാങ്ക് സെക്രട്ടറിയെ കൊച്ചി ഓഫീസിലേയ്ക്ക് വിളിപ്പിച്ച് ചോദ്യം ചെയ്തതിന്റെ തുടർച്ചയായാണിത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |