തിരുവനന്തപുരം: മന്ത്രി കെ.രാധാകൃഷ്ണൻ സ്വന്തം ഭരണ പരാജയത്തിന്റ ജാള്യത മറക്കാൻ ജാതി
വിവേചനമെന്ന അസത്യപ്രചരണം നടത്തുകയാണെന്ന് ബി.ജെ.പി പട്ടികജാതി മോർച്ച സംസ്ഥാന പ്രസിഡന്റ് ഷാജുമോൻ വട്ടേക്കാട് പറഞ്ഞു.
കേരളത്തിലും രാജസ്ഥാനിലും ബംഗാളിലുമാണ് രാജ്യത്ത് ഏറ്റവുമധികം ദളിത് പീഡനങ്ങൾ നടക്കുന്നത്. ഇത് മറച്ചു വച്ചു കേന്ദ്ര സർക്കാരിനെ താറടിച്ചു കാണിക്കാനാണ് മന്ത്രി ശ്രമിക്കുന്നത്. വാളയാറിൽ രണ്ട് പെൺകുട്ടികളെയും വണ്ടിപ്പെരിയറിൽ ബാലികയെയും ക്രൂരമായി മാനഭംഗപ്പെടുത്തി കൊന്നു. അട്ടപ്പാടിയിൽ മധുവിനെ ആൾക്കൂട്ടം തല്ലിക്കൊന്നു. പ്രതികൾ സിപിഎം കാരാണ് ചങ്ങാനാശ്ശേരിയിൽ ദളിത് യുവതിയെ താലിബാൻ മോഡലിൽ തലയറുത്തു കൊന്ന് മാസങ്ങൾ കഴിഞ്ഞിട്ടും എഫ്.ഐ.ആർ. പോലുമായില്ല.ഈ സംഭവങ്ങളിൽ ഒരു വാക്ക് പോലും പറയാൻ മന്ത്രി തയ്യാറായില്ല. സ്വന്തം സംസ്ഥാനത്ത് പട്ടികജാതിക്കാർക്ക് നേരെയുള്ള അതിക്രമം അമർച്ച ചെയ്യാൻ സാധിക്കാത്ത മന്ത്രി ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ ദളിത് വേട്ട നടക്കുന്നുവെന്ന കുപ്രചാരണം അവസാനിപ്പിക്കണം.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |