കൊച്ചി: വിവാഹ ആഘോഷങ്ങൾക്ക് അടക്കം സ്വർണം വാങ്ങാൻ ആഗ്രഹിക്കുന്നവർക്ക് ഇതാ സന്തോഷ വാർത്ത. കേരളത്തിൽ സ്വർണവില തുടർച്ചയായി കുറഞ്ഞുകൊണ്ടിരിക്കുകയാണ്. ഈ മാസം ഒരു പവൻ സ്വർണത്തിനുണ്ടായ ഏറ്റവും ഉയർന്ന നിരക്ക് 44,240 രൂപയായിരുന്നു. കഴിഞ്ഞ ദിവസം 120 രൂപയാണ് സ്വർണത്തിന് കുറഞ്ഞതെങ്കിൽ ഇന്ന് 160 രൂപയോളം കുറഞ്ഞു. ഇന്ന് ഒരു പവൻ സ്വർണത്തിന് 43,880 രൂപയാണ് നൽകേണ്ടത്. സ്വർണവില പ്രതീക്ഷിക്കാതെ കുറഞ്ഞതോടെ ഉപഭോക്താക്കൾ സ്വർണം വാങ്ങാൻ എത്തുമെന്ന പ്രതീക്ഷയിലാണ് വ്യാപാരികൾ.
കഴിഞ്ഞ മാസം 21 മുതൽ സെപ്റ്റംബർ നാല് വരെ സ്വർണവില ഉയരുന്ന കാഴ്ചയാണ് കണ്ടത്. 21ന് സ്വർണവില 43,280 രൂപയാണ്. രണ്ടാഴ്ച കൊണ്ട് ആയിരം രൂപയിലേറെ വർദ്ധിച്ച് 44,240 രൂപയായി ഉയർന്ന് ഈ മാസത്തെ ഏറ്റവും ഉയർന്ന നിരക്കിലേക്ക് എത്തി. ഇനിയുള്ള ദിവസങ്ങളിലും സ്വർണവില കുറയുമെന്നാണ് പ്രതീക്ഷിക്കുന്നത്. സ്വർണവില കുറഞ്ഞാൽ വിപണി സജീവമായി വ്യാപാരം നടക്കുമെന്ന പ്രതീക്ഷയിലാണ് വ്യാപാരികൾ.
അതേസമയം, ഡോളർ നിരക്ക് ഉയരുന്നതാണ് ഇപ്പോൾ സ്വർണ വില കുറയാനുള്ള പ്രധാന കാരണം. ഡോളർ ഇൻഡക്സ് ഇപ്പോൾ 105ൽ ആണുള്ളത്. രൂപയുടെ മൂല്യം 83ൽ താഴെ തുടരുകയാണ്. രൂപ കരുത്ത് കാട്ടാൻ ശ്രമിക്കുന്നുണ്ടെങ്കിലും ആഗോള വിപണിയിലെ സാഹചര്യം തിരിച്ചടിയാണ്. കൂടാതെ എണ്ണ വിലയിലുണ്ടായ വൃതിയാനം രൂപയ്ക്ക് തിരിച്ചടിയാണ്. അതേസമയം, ഇപ്പോഴത്തെ ആഭ്യന്തര വിപണിയിൽ സ്വർണത്തിന് ഡിമാൻഡ് ഉയരുകയാണ്. അതുകൊണ്ട് ഇനിയുള്ള ദിവസങ്ങളിൽ വലിയ ഇടിവ് പ്രതീക്ഷിക്കേണ്ടെന്നാണ് സാമ്പത്തിക വിദഗ്ദർ ചൂണ്ടിക്കാണിക്കുന്നത്.
ഈ മാസത്തെ സ്വർണ വില
സെപ്തംബർ 22₹ 43,880
സെപ്തംബർ 21₹ 44,040
സെപ്തംബർ 20₹ 44,160
സെപ്തംബർ 19 ₹ 44,160
സെപ്തംബർ 18 ₹ 44,040
സെപ്തംബർ 17₹ 43,760
സെപ്തംബർ 16 ₹ 43,760
സെപ്തംബർ 15 ₹ 43,760
സെപ്തംബർ 14 ₹ 43,600
സെപ്തംബർ 13 ₹ 43,600
സെപ്തംബർ 12 ₹ 43,872
സെപ്തംബർ 11 ₹ 43,880
സെപ്തംബർ 10 ₹ 43,880
സെപ്തംബർ 09 ₹ 43,880
സെപ്തംബർ 08 ₹ 44000
സെപ്തംബർ 07 ₹ 43,970
സെപ്തംബർ 06 ₹ 44,000
സെപ്തംബർ 05 ₹ 44,120
സെപ്തംബർ 04 ₹ 44,240
സെപ്തംബർ 03 ₹ 44,160
സെപ്തംബർ 02 ₹ 44,060
സെപ്തംബർ 01 ₹ 44,040
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |