ജക്കാർത്ത: പന്നിയിറച്ചി കഴിക്കുന്നതിന് മുൻപ് ഇസ്ലാമിക പ്രാർത്ഥന ചൊല്ലുകയും അത് ടിക്‌ടോക്കിൽ പ്രചരിപ്പിക്കുകയും ചെയ്ത യുവതിയ്ക്ക് രണ്ടുവർഷം തടവും പിഴയും. ഇന്തോനേഷ്യയിലാണ് സംഭവം. ലിന മുഖർജി എന്നറിയപ്പെടുന്ന ലിന ലുത്‌ഫി എന്ന യുവതിയ്‌ക്കെതിരെയാണ് ഇന്തോനേഷ്യയിലെ
മതനിന്ദ നിയമപ്രകാരം കേസെടുത്തത്. ബാലി സന്ദർശനത്തിനിടെയാണ് യുവതി ഇസ്‌ലാമിക പ്രാർത്ഥന ചൊല്ലിയതിന് ശേഷം പന്നിയിറച്ചി കഴിക്കുകയായിരുന്നു. ഇതിന്റെ വീഡിയോ യുവതി ടിക്‌ടോക്കിൽ പ്രചരിപ്പിക്കുകയും ചെയ്തിരുന്നു.
സുമാത്ര ദ്വീപിലെ പാലേംബംഗ് ജില്ലാ കോടതിയാണ് ശിക്ഷ വിധിച്ചത്. ഒരു പ്രത്യേക മതവിഭാഗത്തിനും പ്രത്യേക മതവിശ്വാസം പിന്തുടരുന്ന ആളുകൾക്കുമെതിരെ വിദ്വേഷം പ്രചരിപ്പിക്കുന്ന രീതിയിൽ പ്രസ്താവന നടത്തിയെന്നാണ് കോടതി നിരീക്ഷിച്ചത്. രണ്ട് വർഷത്തെ തടവിന് പുറമേ 13,46,929 ലക്ഷം രൂപ പിഴയും വിധിച്ചു. പിഴ അടച്ചില്ലെങ്കിൽ മൂന്നുമാസം കൂടി തടവ് അനുഭവിക്കേണ്ടിവരും. താൻ ചെയ്തത് തെറ്റാണെന്ന് അറിയാമെന്നും എന്നാൽ ഇത്രയും കടുത്ത ശിക്ഷ പ്രതീക്ഷിച്ചില്ലെന്നും മേൽക്കോടതിയിൽ അപ്പീൽ നൽകുമെന്നും ലിന മാദ്ധ്യമങ്ങളോട് പറഞ്ഞു.
💥💥💥 A popular Indonesian tiktoker named Lina Mukherjee has been charged with blasphemy after eating fried pork skin on camera and reciting a "Bismillah" before starting to eat.
— Naren Mukherjee (@NMukherjee6) September 22, 2023
The woman now faces two years in prison and a $16,245 fine, the report adds. 😊😊😊👇 pic.twitter.com/GpYZidUkE1
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |