നടി മുക്തയുടെ മകൾ കൺമണിയെന്ന കിയാര മലയാളികൾക്ക് ഏറെ പ്രിയങ്കരിയാണ്. ഈ കൊച്ചുപ്രായത്തിൽ തന്നെ താരപുത്രി സിനിമയിലും പ്രത്യക്ഷപ്പെട്ടു കഴിഞ്ഞു. ഇതുകൂടാതെ വീഡിയോകളിലൂടെയും കൺമണിക്കുട്ടി ആരാധകരുടെ മനം കവരാറുണ്ട്.
ദിലീപിന്റെയും കാവ്യയുടെയും ഏക്കാലത്തെയും ഹിറ്റ് ചിത്രമായ മീശമാധവനിലെ ഡയലോഗുമായെത്തിയിരിക്കുകയാണ് കൺമണിയിപ്പോൾ. കാവ്യാ മാധവൻ അവതരിപ്പിച്ച രുക്മിണി എന്ന കഥാപാത്രത്തിന്റെ 'മാധവൻ നായരേ, ഞാൻ കേട്ടത് സത്യമാണോ, മാധവന് എന്നോട് ശരിക്കും ഇഷ്ടമാണോ, പ്രേമം. കുറ്റബോധം കാരണം മാധവൻ ഏതോ കമ്പനിയുടെ യന്ത്രമായിപ്പോയെന്ന് കേട്ടു. ഏത് കമ്പനിയുടെ യന്ത്രമാ'- എന്ന ഡയലോഗാണ് കിയാര പറയുന്നത്.
ദാവണിയണിഞ്ഞ്, മുടി പിന്നിക്കെട്ടി, പൊട്ടുതൊട്ട്, തനി നാടൻ ലുക്കിലാണ് കിയാര വീഡിയോയിൽ പ്രത്യക്ഷപ്പെടുന്നത്. മുക്ത തന്നെയാണ് മകളുടെ വീഡിയോ ഇൻസ്റ്റഗ്രാമിൽ പങ്കുവച്ചിരിക്കുന്നത്. രണ്ട് ദിവസം മുമ്പ് പോസ്റ്റ് ചെയ്ത വീഡിയോയ്ക്ക് പതിനായിരക്കണക്കിനാളുകളാണ് ലൈക്ക് ചെയ്തിരിക്കുന്നത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |