കൊച്ചി: പ്രമുഖ യൂട്യൂബ് വ്ലോഗർ മല്ലു ട്രാവലർക്കെതിരായ പീഡന കേസിൽ ഇന്റലിജൻസ് ബ്യൂറോ അന്വേഷണമാരംഭിച്ചു. അഭിമുഖത്തിനെന്ന പേരിൽ വിളിച്ചുവരുത്തി പീഡിപ്പിക്കാൻ ശ്രമിച്ചുവെന്ന് സൗദി അറേബ്യൻ വനിതയുടെ പരാതിയിലാണ് ഐ ബിയുടെ അന്വേഷണം. സൗദി കോൺസുലേറ്റിലും എംബസിയിലും പരാതി നൽകിയിരുന്നു. മല്ലു ട്രാവലർ എന്നറിയപ്പെടുന്ന ഷക്കീർ സുബാനെതിരായ പരാതിയിൽ മുൻപ് എറണാകുളം സെൻട്രൽ പൊലീസ് കേസെടുത്തിരുന്നു. പൊലീസ് നടപടികളുടെ വിവരങ്ങളും ഐ ബി ശേഖരിച്ചു.
സെപ്തംബർ 13ന് കൊച്ചിയിലെ ഒരു സ്വകാര്യ ഹോട്ടലിൽ വച്ചാണ് കേസിനാസ്പദമായ സംഭവം നടന്നതെന്നാണ് വിവരം. വനിതയെ അഭിമുഖത്തിനായി ക്ഷണിച്ച ശേഷം അവിടെ വച്ച് ഇയാൾ അപമര്യാദയായി പെരുമാറുകയും പീഡിപ്പിക്കാൻ ശ്രമിച്ചുവെന്നും റിപ്പോർട്ടിൽ പറയുന്നുണ്ട്. എന്നാൽ ഷക്കീർ സുബാൻ പരാതി നിഷേധിച്ചിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |