വാട്സാപ്പിലെ പുത്തൻ അപ്‌ഡേറ്റായ വാട്സാപ്പ് ചാനലാണ് ഇപ്പോൾ സോഷ്യൽ മീഡിയയിലെ സംസാര വിഷയം. കാലാസാംസ്‌കാരിക രംഗത്തെ പ്രമുഖർ എല്ലാവരും വാട്സാപ്പ് ചാനൽ ആരംഭിച്ച് കഴിഞ്ഞു. പ്രധാനമന്ത്രി നരേന്ദ്ര മോദിയും മുഖ്യമന്ത്രി പിണറായി വിജയനും ചാനൽ ആരംഭിച്ച വിവരം സോഷ്യൽ മീഡിയയിലൂടെ അറിയിച്ചിരുന്നു.
സിനിമ മേഖലയിലുള്ളവരും ഇതിനോടകം തന്നെ വാട്സാപ്പ് ചാനലിൽ അക്കൗണ്ട് ആരംഭിച്ചു. തങ്ങളുടെ പ്രിയപ്പെട്ട താരങ്ങളുടെ അക്കൗണ്ടുകൾ പിന്തുടരാൻ ആരാധകരും തിരക്കുകൂട്ടുകയാണ്. മലയാളത്തിന്റെ സൂപ്പർ താരങ്ങളായ മോഹൻലാലും മമ്മൂട്ടിയും വാട്സാപ്പ് ചാനൽ തുടങ്ങിയ വിവരം സോഷ്യൽ മീഡിയയിലൂടെ അറിയിച്ചിട്ടുണ്ട്. രണ്ട് താരങ്ങൾക്കും ലക്ഷക്കണക്കിന് ഫോളോവേഴ്സാണുള്ളത്. എന്നാൽ ഒരാൾ അൽപം മുന്നിലാണെന്ന് മാത്രം.
8.12 ലക്ഷം പേരാണ് മമ്മൂട്ടിയെ വാട്സാപ്പ് ചാനലിൽ പിന്തുടരുന്നത്. എന്നാൽ മോഹൻലാലിന്റെ അക്കൗണ്ട് 9.42 ലക്ഷം പേർ പിന്തുടരുന്നുണ്ട്. ബോളിവുഡിൽ കത്രീന കൈഫും അക്ഷയ്കുമാറും തമ്മിലാണ് മത്സരം. കത്രീന കൈഫിനെ 98 ലക്ഷം പേരാണ് പിന്തുടരുന്നത്. പിന്നാലെയുള്ള അക്ഷയ് കുമാറിനെ 50 ലക്ഷം പേർ പിന്തുരുന്നുണ്ട്. ഇന്ത്യൻ ക്രിക്കറ്റ് ടീം 61 ലക്ഷം, സണ്ണി ലിയോൺ 34 ലക്ഷം, മുംബയ് ഇന്ത്യൻസ് 20 ലക്ഷം, ചെന്നൈ സൂപ്പർ കിംഗ്സ് 11 ലക്ഷം എന്നിങ്ങനെയാണ് ഫോളോവേഴ്സ്.
ഇന്ത്യ അടക്കമുള്ള 150 രാജ്യങ്ങളിലാണ് വാട്സാപ്പിന്റെ പുത്തൻ അപ്‌ഡേറ്റ് ലഭ്യമാകുക. തങ്ങളുടെ ഫോളോവേഴ്സിനോട് സംവദിക്കാൻ സാധിക്കുന്ന ഒരു വൺവേ ബ്രോഡ്കാസ്റ്റിംഗ് ടൂളാണ് വാട്സാപ്പ് ചാനൽ. ടെലഗ്രാം ചാനലുകൾക്കും ഇൻസ്റ്റഗ്രാമിലെ ബ്രോഡ്കാസ്റ്റ് ചാനലുകൾക്കും സമാനമായ ഫീച്ചറാണിത്. അതുകൊണ്ട് ഫോളോവേഴ്സിന് മറ്റ് സന്ദേശങ്ങൾ ഒന്നും തന്നെ അയക്കാൻ സാധിക്കില്ല.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |