മീററ്റ്: പർതാപൂരിൽ 750 ഏക്കർ വിസ്‌തൃതിയിൽ അത്യാധുനിക ടൗൺഷിപ്പ് സ്ഥാപിക്കാനുളള മീററ്റ് വികസന അതോറിറ്റിയുടെ പുതിയ പദ്ധതിക്ക് ഉത്തർപ്രദേശ് നഗരവികസന മന്ത്രാലയം അംഗീകാരം നൽകി. ഡൽഹി - മീററ്റ് അതിവേഗ റെയിൽവേ പദ്ധതിയുടെ പ്രാഥമിക ഘട്ടമായിട്ടാണ് ടൗൺഷിപ്പ് ആരംഭിക്കാൻ പോകുന്നത്. ടൗൺഷിപ്പിന് ചുറ്റുമുളള പ്രദേശങ്ങളുടെ അടിസ്ഥാനസൗകര്യം മെച്ചപ്പെടുത്തുകയാണ് ടൗൺഷിപ്പിലൂടെ സർക്കാർ ലക്ഷ്യമിടുന്നത്.
ഇത് അതിവേഗ റെയിൽവേയുടെ വാണിജ്യ സുസ്ഥിരത കൂട്ടാനും കൂടാതെ നഗരാസൂത്രണം സുഗമമാകുകയും ചെയ്യും. നിരവധി വികസിത രാജ്യങ്ങളിൽ നഗരാസൂത്രണം ഒരു ആഗോള നിലവാരമായി മാറിയിരിക്കുന്നു, സ്ഥലമേറ്റെടുക്കുന്നതിനായി 2000 കോടി രൂപയാണ് ചിലവ് വരുന്നത്. അതിൽ ഉത്തർപ്രദേശ് സർക്കാർ പലിശയില്ലാതെ ദീർഘകാല വായ്പയായി ആകെ ചിലവിന്റെ അൻപത് ശതമാനം നൽകുമെന്ന് എം ഡി എ വൈസ് ചെയർമാൻ അഭിഷേക് പാണ്ഡെ അറിയിച്ചു, രണ്ട് ഘട്ടങ്ങളിലായാണ് പദ്ധതി നടപ്പിലാക്കാൻ സർക്കാർ ആവശ്യപ്പെട്ടിട്ടുണ്ടെന്നും ആദ്യ അൻപത് കോടിക്ക് അംഗീകാരം നൽകിയിട്ടുണ്ട് എന്നും പാണ്ഡെ കൂട്ടിച്ചേർത്തു.
അടിസ്ഥാന സൗകര്യങ്ങൾ വികസിപ്പിക്കുന്നതിനായുളള ചുമതല നോഡൽ ഏജൻസിയായ നാഷണൽ ക്യാപിറ്റൽ റീജിയണൽ ട്രാൻസ്‌പോർട്ട് കോർപ്പറേഷനാണ് നൽകിയിരിക്കുന്നത്. യു പി സർക്കാർ പുതുയതായി അംഗീകരിച്ച നഗരാസൂത്രണ നയമനുസരിച്ച് ഡൽഹി - ഗാസിയാബാദ് - മീററ്റ് പ്രദേശങ്ങളിലെ വികസനത്തിന് വഴിത്തിരിവാകുമെന്ന് ദേശീയ തലസ്ഥാന ഗതാഗത കോർപ്പറേഷന്റെ പ്രധാന പബ്ലിക് റിലേഷൻ ഉദ്യോഗസ്ഥനായ പൂനീത് വാറ്റ്സ് പറഞ്ഞു.
അിസ്ഥാന സൗകര്യ വികസന സംരഭങ്ങൾക്ക് ഫണ്ട് നൽകുന്നതിന് സർക്കാരുകളും സ്വകാര്യസ്ഥാപനങ്ങളും പ്രയോഗിക്കുന്ന തന്ത്രമായ വാല്യൂ ക്യാപ്ച്ചർ ഫിനാൻസിംഗ് (വി സി എഫ് ) വഴിയാണ് പുതിയ പദ്ധതിയുടെ സാമ്പത്തിക സഹായം കണ്ടെത്തുക. സുസ്ഥിരമായ നഗരങ്ങളുടെ വളർച്ച പ്രോത്സാഹിപ്പിക്കുന്നതിനും കണക്ടിവിറ്റി വർദ്ധിപ്പിക്കുന്നതിനും വേണ്ടിയാണ് ഇത്തരം നയങ്ങൾ രൂപകൽപ്പന ചെയ്തിരിക്കുന്നത് എന്നും ടൗൺഷിപ്പ് പദ്ധതി മീററ്റിലെ അടിസ്ഥാന സൗകര്യങ്ങൾ മെച്ചപ്പെടുത്തുമെന്നും മീററ്റിലെ ഡിവിഷണൽ കമ്മീഷണറായ ജെ സെൽവകുമാരി പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |