ചെന്നെെ: ലോക്സഭാ തിരഞ്ഞെടുപ്പിൽ കോയമ്പത്തൂരിൽ നിന്ന് മത്സരിക്കുമെന്ന് നടൻ കമലഹാസൻ. കോയമ്പത്തൂരിൽ വലിയ പിന്തുണയാണ് ലഭിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. മക്കൾ നീതി മയ്യം യോഗത്തിലാണ് പ്രഖ്യാപനം നടത്തിയത്. തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് നേരത്തെതന്നെ അണികൾ പ്രവർത്തനം ശക്തമാക്കിയിരുന്നു. മക്കൾ നീതി മയ്യം പാർട്ടിയുടെ നേത്യത്വത്തിൽ നിരവധി പ്രവർത്തനങ്ങളാണ് കോയമ്പത്തൂരിൽ നടത്തിവരുന്നത്.
2021ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ ബിജെപിയുടെ വനതി ശ്രീനിവാസനോട് കമൽഹാസൻ പരാജയപ്പെട്ടിരുന്നു. ഇത്തവണ വിജയം ഉറപ്പാക്കാൻ കഴിയുമെന്നാണ് നേതാക്കൾ കരുതുന്നത്. ഇതിനായി പാർട്ടിയെ ശക്തിപ്പെടുത്തുന്ന പ്രവർത്തനങ്ങൾ ആരംഭിച്ചതായാണ് റിപ്പോർട്ട്. 2018ലാണ് കമലഹാസന്റെ നേതൃത്വത്തിൽ മക്കൾ നീതി മയ്യം ആരംഭിച്ചത്. പാർട്ടി പങ്കെടുത്ത ആദ്യ ലോക്സഭാ തിരഞ്ഞെടുപ്പിൽ പരാജയം നേരിട്ടുവെങ്കിലും വോട്ട് വിഹിതം പിടിച്ചെടുക്കാൻ ഇവർക്ക് സാധിച്ചിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |