നാഗചൈതന്യ , സാമന്ത വിവാഹമോചന കഥയിൽ പുതിയ ട്വിസ്റ്റ്. ഇരുവരുടെയും പഴയ വിവാഹഫോട്ടോ സാമന്ത സമൂഹമാധ്യമത്തിൽ പങ്കുവച്ചു. നാഗചൈതന്യയും സാമന്തയും വീണ്ടും ഒരുമിക്കാൻ പോവുന്നു എന്ന് ആരാധകർ പറയുന്നു. ഇരുവരും വേർപിരിഞ്ഞശേഷം നാഗചൈതന്യയുമായി ബന്ധപ്പെട്ട എല്ലാ ചിത്രങ്ങളും സാമന്ത നീക്കം ചെയ്തിരുന്നു. പിന്നീട് വന്ന അഭിമുഖങ്ങളിലും മറ്റും സാമന്ത മുൻ ഭർത്താവിനെക്കുറിച്ചോ കുടുംബത്തെക്കുറിച്ചോ വിവാഹമോചനത്തിലേക്ക് നയിച്ച കാരണങ്ങളോ ഒന്നും വെളിപ്പെടുത്തിയിരുന്നില്ല.
അടുത്തിടെ ഖുഷി സിനിമയുടെ മ്യൂസിക് കൺസെർട്ടിൽ സാമന്തയും നാഗചൈതന്യയും മുമ്പ് ഒന്നിച്ചഭിനയിച്ച ചിത്രത്തിലെ ഗാനരംഗം വന്നപ്പോൾ സാമന്തയുടെ മുഖം മാറിയതും വൈകാരികമാറ്റവും വൈറലായിരുന്നു. അതിനുശേഷമാണ് പുതിയ സംഭവം. നാഗചൈതന്യയുള്ള ചിത്രങ്ങൾ സാമന്ത വീണ്ടും പങ്കുവച്ചത് എന്തിനെന്ന ചോദ്യമാണ് ഉയർന്നത്. ചികിത്സയുടെ ഭാഗമായി സിനിമയിൽനിന്ന് ഇടവേളയെടുത്ത സാമന്ത ഇപ്പോൾ വിദേശത്താണ്. ഖുഷി ആണ് സാമന്ത നായികയായി അവസാനം റിലീസ് ചെയ്ത ചിത്രം.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |