റാം സാഗർ തമ്പുരാൻ, ഫോൺ: 8301036352, വാട്സാപ്പ് : 9633721128, ഇ-മെയിൽ: samkhiyarathnam@gmail.com
2023 സെപ്തംബർ 23 1199 കന്നി 6 ശനിയാഴ്ച.
(മദ്ധ്യാഹ്ന ശേഷം 2 മണി 55 മിനിറ്റ് 46 സെക്കന്റ് വരെ മൂലം നക്ഷത്രം ശേഷം പൂരാടം നക്ഷത്രം )
അശ്വതി: കലഹം ഒഴിഞ്ഞ് പോകും, അപ്രതീക്ഷിതമായി ധനനേട്ടം. എല്ലാരംഗത്തും അഭിവൃദ്ധി, കുടുബസുഖം, സഹോദര സഹായം.
ഭരണി: വിദേശബന്ധങ്ങൾ ഗുണകരമാകും, ചെലവു വർദ്ധിക്കുമെങ്കിലും വരവും അതിനനുസരിച്ച് ഉണ്ടാകും, അനുകൂലമായ രീതിയിൽ ജോലിയിൽ മാറ്റം.
കാർത്തിക: സംസാരവും പ്രവർത്തികളും സൂക്ഷിക്കുക, അനാവശ്യമായി പണം ചെലവഴിക്കേണ്ടി വരും. അലസതയും മടിയും കൂടും,ധനത്തിന് ബുദ്ധിമുട്ടേണ്ടി വരും.
രോഹിണി: മുതിർന്നവരുടെ ഉപദേശം തേടി വേണം എന്തും ചെയ്യാൻ, ബന്ധുക്കൾ ശത്രുക്കളാകും. ആരോഗ്യപരമായ പ്രയാസങ്ങൾ നേരിടേണ്ടി വരും, ചതിക്കപ്പെടാനോ വഞ്ചിതരാകാനോ സാദ്ധ്യത.
മകയിരം: കുടുംബത്തിൽ അസ്വസ്ഥതകൾ പടരാതിരിക്കാൻ ശ്രദ്ധിക്കണം, പ്രേമകാര്യങ്ങളിൽ സമാധാനക്കുറവ്. എല്ലാകാര്യത്തിലും ആത്മനിയന്ത്രണം പാലിക്കണം, ഇഷ്ടമല്ലാത്ത തൊഴിൽ ചെയ്യേണ്ടിവരും.
തിരുവാതിര: ഭാഗ്യസാഹചര്യങ്ങൾ തനിയെ വന്നു ചേരും,സ്ത്രീ ഗുണം. പരസഹായത്താൽ സുഖാനുഭങ്ങൾ, ഗുരുഭക്തി,ധനാഭിവൃദ്ധി.
പുണർതം: സഹോദര ഗുണം, യാത്രയിൽ നേട്ടം,ആഗ്രഹ സാഫല്ല്യം, സംതൃപ്തി.കുടുബസുഖം,വിവാഹംമൂലം ഉയർച്ച,ധനനേട്ടം.
പൂയം: സുഹൃത്തുക്കളെ കൊണ്ട് ഉപകാരങ്ങൾ, ഉപകാര സ്മരണ കാണിക്കും. കുടുംബത്തിൽ സമാധാനം കളിയാടും, പൊതുജനങ്ങളുമായി നല്ല ബന്ധംസ്ഥാപിച്ചെടുക്കും.
ആയില്യം: ജീവിത ചുറ്റുപാടുകളിൽ സന്തോഷപ്രദമായ സാഹചര്യം വർദ്ധിക്കും, പ്രസ്സന്നതയോടെ കാര്യങ്ങളെ നേരിടും, വായനാശീലം വർദ്ധിക്കും, സ്ത്രീകൾക്ക് ആഡംബര വസ്തുക്കൾ ലഭിക്കും.
മകം: കലാപരമായ കാര്യങ്ങളിൽ നേട്ടം, വീടുപണിയാരംഭിക്കുകയോ അറ്റകുറ്റപണികൾ നടത്തുകയോ ചെയ്യും. ദമ്പതികൾ തമ്മിൽ അഭിപ്രായ ഐക്യം. ധനപ്രാപ്തി, ശത്രുജയം.
പൂരം: മംഗളകർമ്മങ്ങളിൽ പങ്കെടുക്കും. രോഗശമനം, സുഖാനുഭവങ്ങൾ, പ്രമോഷൻ ലഭിക്കും, ദാമ്പത്യം സമധാനപൂർണ്ണം.
ഉത്രം: കർമ്മ മേഖലയിൽ ഉണർവ് ഉണ്ടാകും,കുടുംബത്തിൽ ഐശ്വര്യവും സമാധാനവും,കിട്ടാക്കടം പിരിഞ്ഞു കിട്ടും, അകലെനിന്നും സഹായ സഹകരണങ്ങൾ ലഭിക്കും.
അത്തം: വ്യവഹാരങ്ങളിൽ പരാജയ ഭീതി. നഷ്ടങ്ങളോ കഷ്ടതകളോ ഉണ്ടാകാം, അന്യരോട് കയർക്കും,ധന നഷ്ടം. കുടുംബകലഹം.
ചിത്തിര: ജോലി നഷ്ടം, യാത്രയിൽ ധനനഷ്ടം, കുടുംബത്തിൽ കലഹങ്ങൾ, സ്ത്രീകൾ വഴി ദുഃഖം, ചെലവ് ക്രമാതീതമായി വർദ്ധിക്കും.
ചോതി: പ്രശ്നങ്ങളെ ധീരതയോടെ നേരിട്ടു വിജയം വരിക്കും,പേരും പെരുമയും ഉണ്ടാകും.ധനപ്രാപ്തി, ജോലി ലഭ്യത, സുഖസൗകര്യങ്ങൾ, പുതിയസംരഭങ്ങൾ ആരംഭിക്കും.
വിശാഖം: മറ്റുള്ളവർ ശത്രുതയോടെ പെരുമാറും,കുടുംബസ്വത്തിലുള്ള തർക്കം കോടതിയിലെത്തും, കുടുംബാംഗങ്ങളുടെ അവശ്യത്തിനായി ആശുപത്രി വാസം വേണ്ടി വരും.
അനിഴം: ദാമ്പത്യ സുഖക്കുറവ് അനുഭവപ്പെടാം,സ്ത്രീ സംബന്ധ വിഷയങ്ങളിൽ കരുതൽ വേണം, ദേഷ്യം നിയന്ത്രിക്കാൻ സാധിക്കില്ല,തൊഴിൽ രംഗത്ത് സുരക്ഷിതത്വമില്ലായ്മ. മുറിവോ ചതവോ പറ്റാം.
കേട്ട: നുതന പദ്ധതികൾ ആസൂത്രണം ചെയ്യും,എല്ലാരംഗത്തും അഭിവൃദ്ധിയും ശുഭ പ്രതീക്ഷയും ഉണ്ടാകും, ദൈവാനുകൂല്ല്യം.
മൂലം: പുതിയ സുഹൃത്തുക്കളെ ലഭിക്കും, സാമ്പത്തിക പ്രയാസങ്ങൾക്ക് കുറവ് വരും. വിദേശത്തുനിന്നും ശുഭ വാർത്ത, ശത്രുജയം, ക്രയവിക്രയങ്ങളിൽ നേട്ടം,വാഹനഭാഗ്യം.
പൂരാടം: സ്ത്രീകൾക്ക് ഗുണാനുഭവങ്ങൾ, തൊഴിലിൽ ഉത്സാഹവും പുരോഗതിയുംഉണ്ടാകും, സന്താനഭാഗ്യം, മതപരമായ ചടങ്ങുകളിൽ പങ്കെടുക്കും,സന്തോഷം നിറഞ്ഞ സമയം.
ഉത്രാടം: അകന്നു കഴിഞ്ഞവർ അടുത്ത് വരും, പുതിയ കൂടിച്ചേരലുകൾ ഉണ്ടാകും. ധനപരമായ കാര്യങ്ങളിൽ നേട്ടം, വിദ്യാർത്ഥികൾക്ക് നല്ലസമയം.
തിരുവോണം: ദാമ്പത്യ വിഷയങ്ങളിൽ പൊതുവേ സുഖം, ഔദ്യോഗികമായി ആനുകൂല്യങ്ങൾ ലഭിക്കും.സ്ത്രീകൾ മുഖേനെ നേട്ടം, സുഹൃദ്ബന്ധങ്ങൾക്ക് പ്രാമുഖ്യം കൊടുക്കും.
അവിട്ടം: വിവാഹകാര്യങ്ങളിൽ തീരുമാനം, മനോഹരമായ വസ്തുക്കൾ സമ്മാനമായി ലഭിക്കും, വിവിധ മേഖലകളിൽ നിന്നും പണം വരും.നേരത്തെ ഉണ്ടായിരുന്ന വിഷമതകൾ മാറും, ആഡംബര പ്രിയം വർദ്ധിക്കും.
ചതയം: സുഖാനുഭവങ്ങൾ, കലാപരമായും സാഹിത്യപരമായും നല്ല സമയം, വശ്യമായി സംസാരിച്ച് മറ്റുള്ളവരെ ആകർഷിക്കും, വാഹന ഭാഗ്യം, കർമ്മസുഖം, വരവ് കൂടും.
പൂരുരുട്ടാതി:ദുരിതവും കഷ്ടപ്പാടുകളും മാറും.ആത്മവിശ്വാസക്കൂടുതൽ, എല്ലാവരുടെയും വിശ്വാസം ആർജിക്കും, ഈശ്വരാധീനം, സ്ത്രീ വിഷയങ്ങളിൽ അമിതമായ താൽപ്പര്യം പ്രകടിപ്പിക്കും.
ഉത്തൃട്ടാതി: കലാപരമായ കാര്യങ്ങളിൽ അതിയായ താൽപ്പര്യം, വളരെ ആലോചിച്ചു മാത്രം തീരുമാനങ്ങൾ എടുക്കുക. ആകർഷകമായി സംസാരിക്കും,നിർബന്ധബുദ്ധി കാണിക്കും.
രേവതി: യാത്ര കൊണ്ട് ഗുണം കിട്ടും, എല്ലാവരുടെയും സഹായത്താൽ കാര്യനിർവ്വഹണം. സുഖാനുഭവങ്ങൾ, ആരോഗ്യ പരിപാലനം നടത്തും,ഇഷ്ടപെട്ട ജീവിത പങ്കാളിയെ ലഭിക്കും.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |