തിരുവനന്തപുരം: കൊൽക്കത്തയിലെ സത്യജിത് റേ ഫിലിം ഇൻസ്റ്റിറ്റിയൂട്ട് അദ്ധ്യക്ഷപദവി സുരേഷ് ഗോപിയെ ഏല്പിച്ചത് ലോകസഭാ തിരഞ്ഞെടുപ്പിൽ മത്സരിക്കാൻ തടസമായേക്കുമെന്ന റിപ്പോർട്ടുകൾ ബി.ജെ.പി.തള്ളി. പുതിയ പദവിയും സ്ഥാനാർത്ഥിത്വവുമായി ബന്ധമൊന്നുമില്ലെന്ന് സംസ്ഥാന പ്രസിഡന്റ് കെ.സുരേന്ദ്രൻ വ്യക്തമാക്കി. ഇക്കാര്യം അദ്ദേഹം സുരേഷ് ഗോപിയെ വിളിച്ച് അറിയിക്കുകയും ചെയ്തു. മുൻകൂട്ടി അറിയിക്കാതെ നിയമിച്ചതിൽ സുരേഷ് ഗോപിക്ക് ആശങ്കയുണ്ടെന്ന് റിപ്പോർട്ടുകളുണ്ടായിരുന്നു.സുരേഷ് ഗോപി നേരിട്ട് പ്രസ്താവനകൾ നടത്തിയില്ലെങ്കിലും അദ്ദേഹവുമായി അടുപ്പമുണ്ടെന്ന് അവകാശപ്പെടുന്നവരാണ് സാമൂഹ്യമാദ്ധ്യമങ്ങളിലൂടെ ഇക്കാര്യം വെളിപ്പെടുത്തിയത്. ഇതേ തുടർന്നാണ് സംസ്ഥാന ബി.ജെ.പി. നേതൃത്വം ഇടപെട്ടത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |