കൊച്ചി: റിലയൻസ് ഗ്രൂപ്പിന് കീഴിലുള്ള ഓൺലൈൻ ഷോപ്പായ അജിയോ ഓൾ സ്റ്റാർസ് സെയിൽ ആരംഭിച്ചു. 5500-ലധികം ബ്രാൻഡുകളിൽ 1.5 ദശലക്ഷത്തിലധികം ഡിസൈനുകൾ പ്രത്യേക വില്പനയുടെ ഭാഗമായി ഒരുക്കിയിട്ടുണ്ട്. 500-ലധികം പുതിയ ബ്രാൻഡുകളുമുണ്ട്. രാജ്യത്തെ 19000-ത്തിലധികം പിൻകോഡുകൾക്ക് കീഴിൽ വരുന്നവർക്ക് ഓൺലൈനായി വാങ്ങാൻ സാധിക്കും. മുൻനിര ബ്രാൻഡുകളുടെ ആകർഷകമായ ഓഫറുകൾക്കൊപ്പം 50 മുതൽ 90 ശതമാനം വരെ ഡിസ്കൗണ്ടും ലഭിക്കും. ഐഫോൺ 14 പ്രോ മാക്‌സ്, ആപ്പിൾ മാക്‌ബുക്ക്, ഒരു ലക്ഷം രൂപവിലമതിക്കുന്ന സ്വർണം, ഓരോ 6 മണിക്കൂറിലും സാംസംങ് എസ് 23 അൾട്രാ തുടങ്ങിയ റിവാർഡുകൾ നേടാനുള്ള അവസരവുമുണ്ട്. ഐ.സി.ഐ.സി.ഐ. ക്രെഡിറ്റ്, ഡെബിറ്റ് കാർഡുകൾ ഉപയോഗിക്കുന്നവർക്ക് 10ശതമാനം വരെ കിഴിവ് ലഭിക്കും.
പ്രീമിയം ബ്രാൻഡുകളിൽ 50ശതമാനം വരെ ഡിസ്കൗണ്ടും എല്ലാ പ്രീപെയ്ഡ് ഇടപാടുകൾക്കും 10 ശതമാനം വരെ അധിക കിഴിവും ലഭിക്കാൻ അവസരമുണ്ട്. 10 ലക്ഷത്തിലധികം പുതിയ ഉപയോക്താക്കളെയാണ് പുതിയ സെയിലിലൂടെ അജിയോ പ്രതീക്ഷിക്കുന്നതെന്ന് അജിയോ സി.ഇ.ഒ വിനീത് നായർ പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |