കരുനാഗപ്പള്ളി: ബോസ്റ്റൺ ഗ്ലോബൽ ഫാറവും മൈക്കൽ ഡുകാകിസ് ഇൻസ്റ്റിറ്റ്യൂട്ട് ഫോർ ലീഡർഷിപ്പ് ആൻഡ് ഇന്നവേഷനും ചേർന്ന് നൽകുന്ന സമാധാനത്തിനും സുരക്ഷയ്ക്കുമുള്ള ലോകനേതൃ പുരസ്‌കാരം മാതാ അമൃതാനന്ദമയിക്ക്. ലോകസമാധാനത്തിനും ആത്മീയതയ്ക്കും നൽകിയ സംഭാവനകൾക്കുള്ള അംഗീകാരമായാണ് പുരസ്‌കാരം.
ഒക്ടോബർ 2ന് കൊല്ലം അമൃതപുരിയിൽ നടക്കുന്ന ചടങ്ങിൽ പുരസ്‌കാരം സമ്മാനിക്കും. മാതാ അമൃതാനന്ദമയിയുടെ 70-ാം പിറന്നാൾ ദിനമായ ഒക്ടോബർ 3ന് ഗ്ലോബൽ എന്റർടെയ്ൻമെന്റ് സിംപോസിയത്തിലും പ്രത്യേക ആദരവ് നൽകും. നവംബർ 2ന് ഹാർവാർഡ് സർവകലാശാലയിൽ നടക്കുന്ന പ്രത്യേക സമ്മേളനത്തിലും മാതാ അമൃതാനന്ദമയിയെ ആദരിക്കുമെന്ന് ബോസ്റ്റൺ ഗ്ലോബൽ ഫാറം അറിയിച്ചു.
ആഴത്തിലുള്ള ആത്മീയതയും അർപ്പണബോധവും ലോകത്തെ മുഴുവൻ സ്വാധീനിച്ച നേതൃഗുണവുമാണ് ആദരവിന് അർഹയാക്കിയതെന്ന് മസാച്യുസെറ്റ്സ് മുൻ ഗവർണറും ബോസ്റ്റൺ ഗ്ലോബൽ ഫാറം ചെയർമാനുമായ മൈക്കൽ ഡുകാകിസ് പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |