തിരുവനന്തപുരം: രണ്ടാം പിണറായി സർക്കാരിലെ മന്ത്രി ഓഫീസുകളുടെ പ്രവർത്തനത്തിലെ വീഴ്ച്ച ചൂണ്ടിക്കാട്ടി സിപിഎം സംസ്ഥാന സമിതി. മന്ത്രി ഓഫീസുകളെ പ്രവർത്തനം മെച്ചപ്പെടുത്തേണ്ടതുണ്ടെന്നാണ് നിർദേശം. മന്ത്രി ഓഫീസുകൾ രാത്രി ഒമ്പത് മണി വരെ പ്രവർത്തിക്കണമെന്ന നിർദേശം പാലിക്കപ്പെടുന്നില്ല എന്നും യോഗം വിലയിരുത്തി. ഇക്കാര്യത്തിൽ അടിയന്തരമായി മാറ്റം വരണമെന്ന് മന്ത്രിമാർ ഉൾപ്പെടെയുള്ളവർക്ക് സംസ്ഥാന നേതൃത്വം കർശന നിർദേശം നൽകി.
സ്വയം അധികാര കേന്ദ്രങ്ങളായി മാറുന്ന ഇടങ്ങളുണ്ടെന്നും അത് ഇല്ലായ്മ ചെയ്യാനുള്ള നടപടി സ്വീകരിക്കണമെന്നും വിമർശനമുണ്ടായി. അതേസമയം കരുവന്നൂർ കേസിൽ നടക്കുന്ന ഇ ഡി അന്വേഷണത്തിലും മറ്റ് വിഷയങ്ങളിലും കേന്ദ്രത്തിനെതിരെ പ്രതികരണവുമായി സിപിഎം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദൻ രംഗത്തെത്തിയിരുന്നു. സംസ്ഥാനത്ത് ഇടതുമുന്നണി സർക്കാരിനെതിരെ കള്ള പ്രചാരവേല നടക്കുന്നതായി സിപിഎം സംസ്ഥാന സെക്രട്ടറി ആരോപിച്ചു. കടമെടുക്കാനുളള സംസ്ഥാനത്തിന്റെ പരിധി വെട്ടിക്കുറച്ച് സംസ്ഥാനത്തെ ജനങ്ങൾക്കെതിരെ കേന്ദ്രം യുദ്ധം ചെയ്യുകയാണെന്നും എം വി ഗോവിന്ദൻ പറഞ്ഞു.
സംസ്ഥാനത്ത് ഇടതുമുന്നണി സർക്കാരിനെതിര കള്ള പ്രചാരവേല നടക്കുകയാണ്. മുഖ്യമന്ത്രിയ്‌ക്കും കുടുംബാംഗങ്ങൾക്കും നേതാക്കൾക്കും എതിരെ കള്ള പ്രചാര വേല നടക്കുന്നുണ്ട്. സംസ്ഥാനത്തെ സഹകരണമേഖലയെ തകർക്കാനുള്ള ഇ ഡി പരിശോധനയും അത്തരത്തിൽ കാണുന്നതായി എം.വി ഗോവിന്ദൻ അഭിപ്രായപ്പെട്ടു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |