തിരുവനന്തപുരം: അഭിഭാഷകർക്കെതിരെ അക്രമങ്ങൾ വർദ്ധിച്ച് വരുന്ന സാഹചര്യത്തിൽ അഭിഭാഷക സംരക്ഷണ നിയമം നിർമ്മിക്കണമെന്നാവശ്യപ്പെട്ട് ഭാരതീയ അഭിഭാഷക പരിഷത്ത് നിയമമന്ത്രി പി.രാജീവിന് നിവേദനം നൽകി. നിവേദനത്തോടൊപ്പം അഭിഭാഷക പരിഷത്ത് തയ്യാറാക്കിയ കരട് നിയമം മന്ത്രിയ്ക്ക് സമർപ്പിച്ചു. ദേശീയ ഉപാദ്ധ്യക്ഷൻ അഡ്വ. ആർ. രാജേന്ദ്രൻ, സംസ്ഥാന പ്രസിഡന്റ് ഡോ. എം.രാജേന്ദ്രകുമാർ, സംസ്ഥാന ജനറൽസെക്രട്ടറി അഡ്വ. ബി.അശോക്,സെക്രട്ടറി ടി.അജിത്കുമാർ,ദേശീയ കൗൺസിൽ അംഗം അഡ്വ. കെ.എസ്.രാജഗോപാൽ എന്നിവരാണ് മന്ത്രിയെ കണ്ടത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |