അശ്വതി : ഗൃഹത്തിൽ മരാമത്ത് പണികൾ വീണ്ടും ആരംഭിക്കും. ആരോഗ്യം ശ്രദ്ധിക്കണം. അത്യാഹിതങ്ങൾക്ക് സാദ്ധ്യത.
ഭരണി : വരുമാനമാർഗങ്ങൾ കുറയാതിരിക്കാൻ ശ്രദ്ധിക്കണം. നിബന്ധനകൾ പാലിക്കാത്തതിനാൽ കരാർ നഷ്ടത്തിലാകാനിടയുണ്ട്.കാര്യങ്ങളിൽ ഉടൻ തീരുമാനം.
കാർത്തിക : ഗൃഹത്തിൽ നൂതനമായ നിർമ്മാണപ്രവർത്തനങ്ങൾ നടത്തുന്നതുമൂലം ധനനഷ്ടം സംഭവിക്കാനിടയില്ല. ഭൂമിസംബന്ധമായ ക്രയവിക്രയ എളുപ്പത്തിൽ നടക്കും.
രോഹിണി : രോഗങ്ങൾ വർദ്ധിക്കുന്ന സാഹചര്യത്തിൽ യാത്രകൾ ഒഴിവാക്കുന്നത് നന്നായിരിക്കും. സുരക്ഷിതവാസത്തിന് സുഹൃത്തുക്കളുടെ ഭവനത്തിൽ താമസിക്കുവാനിടവരും.
മകയിരം : ആപത്തുകളിൽനിന്ന് അത്ഭുതകരമാംവിധം രക്ഷപ്പെടും. വിവാഹ തടസങ്ങൾ മാറുകയും അടുത്തുതന്നെ വിവാഹ തീയതികൾ കൈമാറുകയും ചെയ്യും.
തിരുവാതിര : സന്താനലബ്ധിക്കുവേണ്ടിയുള്ള പ്രവർത്തനങ്ങളും പരിശ്രമങ്ങളും ഫലപ്രാപ്തിയിൽ. വിദ്യാർത്ഥികൾക്ക് ഉദ്ദേശിക്കുന്ന തരത്തിൽ മാർക്ക് ലഭിക്കാനിടയില്ല.
പുണർതം : വിവാഹാദി മംഗളകർമ്മങ്ങൾ നീട്ടിവയ്ക്കുന്ന സാഹചര്യം. സർക്കാർ ആനുകൂല്യങ്ങൾ ലഭിക്കാൻ താമസം നേരിടും. സൗന്ദര്യ വർദ്ധക കേന്ദ്രങ്ങൾ സന്ദർശിക്കും.
പൂയം : പ്രസവാവശ്യങ്ങൾക്കായി സ്ത്രീകളെ ആശുപത്രിയിൽ പ്രവേശിപ്പിക്കും.വിദ്യാപുരോഗതിക്കായുള്ള വിഷയങ്ങൾ മനസിലാക്കുമെങ്കിലും ശുഷ്കാന്തി കുറഞ്ഞുവരാൻ സാദ്ധ്യത.
ആയില്യം : അപകടങ്ങളിൽ നിന്ന് അത്ഭുതകരമായി രക്ഷപ്പെടും. പ്രഗത്ഭരുടെ വിരുന്നുസത്കാരങ്ങളിൽ മാന്യമായി പെരുമാറാനും സദ്യ ആസ്വദിക്കാനും കഴിയും.
മകം : ഉത്തരവാദപ്പെട്ട സ്ഥാനങ്ങളിൽ ഇരിക്കുന്ന വ്യക്തികൾ ജനങ്ങളുടെ നന്മയ്ക്കായി വലിയ തീരുമാനങ്ങൾ സ്വീകരിക്കും. വിദ്യാഭ്യാസ രംഗത്ത് കൂടുതൽ ശോഭിക്കാൻ കഴിയും.
പൂരം : രോഗം പിടിപെട്ടവർക്ക് രോഗമുക്തി. ഔദ്യോഗിക നേട്ടങ്ങൾ കൈവരിക്കും. അന്യരുടെ പ്രേരണഫലമായി കുടുംബജീവിതത്തിൽ അന്തഃഛിദ്രങ്ങൾക്ക് സാദ്ധ്യത .
ഉത്രം : രാഷ്ട്രീയ സംഘടനാരംഗത്ത് പ്രവർത്തിക്കുന്നവർക്ക് ശുഭകരമല്ലാത്ത സാഹചര്യങ്ങളിലൂടെ നീങ്ങേണ്ടിവരാനിടയുണ്ട്. വിനോദ സഞ്ചാരം നീട്ടിവയ്ക്കും.
അത്തം : ഭൂമി സംബന്ധിച്ച ഇടപാടുകളിൽ മാന്ദ്യം അനുഭവപ്പെടും. ആലോചിക്കാതെ ചെയ്തുപോയ കാര്യങ്ങളുടെ അനന്തരഫലങ്ങളെക്കുറിച്ച് വെറുതേ ചിന്തിച്ച് മനസ് വിഷമിക്കേണ്ട കാര്യമില്ല.
ചിത്തിര : അപകീർത്തിയുണ്ടാകാതെ ജീവിക്കാൻ ശ്രമിക്കുന്നത് നന്നായിരിക്കും. സാമ്പത്തികലാഭം, കാര്യജയം, ശത്രുപീഡ, യന്ത്രത്തകരാറുമൂലം ധനനഷ്ടം .
ചോതി : അദ്ധ്യാത്മിക പരിപാടികളിൽ പങ്കെടുക്കും. ബന്ധുജനപ്രീതി, പ്രണയസാഫല്യം, യാത്രാക്ളേശം, കുടുംബ പുരോഗതി, ഭാഗ്യക്കുറി ലഭിക്കും.
വിശാഖം : വിരുന്നു സത്ക്കാരങ്ങളിൽ പങ്കെടുക്കും. ആരോഗ്യം പുഷ്ടിപ്പെടും. പകർച്ചവ്യാധികളെ അകറ്റിനിറുത്താൻ ശ്രമിക്കും.
അനിഴം : വൈദ്യുതി, വാഹനം, വാതകം, രാസപദാർത്ഥങ്ങൾ, ഏണി, ആയുധം മുതലായവ കൈകാര്യം ചെയ്യുമ്പോൾ അപകടങ്ങൾ വരാതിരിക്കാൻ പ്രത്യേകം ശ്രദ്ധിക്കണം.
തൃക്കേട്ട : വിവാഹമോചനം ലഭിച്ചവർ പുതിയ വിവാഹത്തിനായി ശ്രമിക്കും. സമ്പാത്തികച്ചെലവ് ധാരാളം. പുതിയ കൂട്ടുകെട്ടുമൂലം ഗുണാനുഭവം .
മൂലം: കലാപരിപാടികൾ കണ്ടാസ്വദിക്കാനിടയുണ്ട്. പകർച്ചവ്യാധികൾ നിമിത്തം ഉദ്ദേശിച്ച കാര്യങ്ങൾ പ്രാവർത്തികമാക്കാൻ കഴിയാതെ പോകും.
പൂരാടം : ഗുരുജനാരിഷ്ടം. അകന്ന ബന്ധുക്കളിലെ ഒരു പ്രമുഖ വ്യക്തിയുടെ മരണാനന്തര ചടങ്ങുകളിൽ പങ്കെടുക്കാനിടയുണ്ട്. ദിനചര്യകളിൽ വ്യതിയാനം.
ഉത്രാടം : സൗന്ദര്യ വർദ്ധക കേന്ദ്രങ്ങൾ സന്ദർശിക്കും .എതിരാളികളിൽ നിന്ന് പീഡനം.
തിരുവോണം : വിദേശനിർമ്മിത വസ്തുക്കൾ പാരിതോഷികമായി ലഭിക്കും. അപകടങ്ങളിൽനിന്ന് അത്ഭുകരമാംവിധം രക്ഷപ്പെടും.
അവിട്ടം : നേത്രോദരരോഗം പിടിപെടും. സ്ഥാനഭ്രംശം അനുഭവപ്പെടും. ബന്ധുക്കൾ ശത്രുക്കളെ പോലെ പെരുമാറും. സുഖചികിത്സ നടത്താൻ ശ്രമം.
ചതയം : ഗൃഹം മോടിപിടിപ്പിക്കും. സ്ഥാനമാന പദവി. ധനവർദ്ധന , കർമ്മഗുണം. ഉദ്യോഗക്കയറ്റം ലഭിക്കുകയും ഇഷ്ടപ്പെട്ട സ്ഥലത്തേക്ക് മാറ്റം നൽകുകയും ചെയ്യും.
പുരുരൂട്ടാതി : പുണ്യകർമ്മങ്ങളിൽ സകുടുംബം പങ്കെടുക്കും. ആചാരങ്ങൾക്കനുസരിച്ച് പ്രവർത്തിക്കും. ഉദ്ദിഷ്ടകാര്യസിദ്ധി. ഭാഗ്യക്കുറി ലഭിക്കും.
ഉതൃട്ടാതി : കാലവർഷക്കെടുതിയുണ്ടാകാതിരിക്കാനും പകർച്ചവ്യാധികൾ പിടിപെടാതിരിക്കാനും പ്രാർത്ഥന നടത്തും. ഉചിതമായ വഴിപാടുകൾ വേണ്ടി വരും.
രേവതി : കർമ്മഗുണ പ്രാപ്തി. അഗ്നിഭയം, ശത്രുഭയം, തസ്കരഭയം എന്നിവയ്ക്ക് ലക്ഷണം. വാക്ക് ഉപയോഗിക്കുമ്പോൾ കൂടുതൽ ശ്രദ്ധിക്കണം.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |