''ധൃതിയിൽ ഓടിയോടി ജീവിതംകൊണ്ടുപോകുന്നവർക്ക് സമയംതികയുന്നില്ലായെന്നാണു പരാതിയെങ്കിലും, ഇഷ്ടം പോലെ സമയമുണ്ടെന്ന മൂഢവിശ്വാസത്തിൽ കഴിയുന്നവർക്ക് സമയം പോകുന്നില്ല എന്നതാണ് സ്ഥിരംപരാതി !"" ശ്രദ്ധേയമായൊരു ജീവിതസത്യം സദസ്യരുടെ ശ്രദ്ധയിൽ കൊണ്ടുവരിക എന്നതായിരുന്നു അപ്രകാരംപറഞ്ഞപ്പോൾ പ്രഭാഷകൻ ലക്ഷ്യമിട്ടത്.അദ്ദേഹത്തിന്റെ വാക്കുകൾ ശ്രദ്ധയോടെ കേട്ടിരുന്ന സദസ്യരിൽ അത്തരമൊരുപ്രസ്താവനപലവിധഅർത്ഥമുള്ള ചിന്തകൾക്കും ആത്മപരിശോധനകൾക്കും കാരണമായിയെന്നതാണ് മറ്റൊരു സത്യം!അതുനന്നായി മനസിലാക്കിയ പ്രഭാഷകൻ ഒരുനിമിഷംസദസ്യരെയാകെയൊന്നുനോക്കി പുഞ്ചിരിച്ചുകൊണ്ടു തുടർന്നു:''ഒരുപക്ഷേ, നിങ്ങൾവിചാരിക്കും ധൃതിയിൽ ഓടിയോടി ജീവിതംകൊണ്ടുപോകുന്നവരെല്ലാം ചെറുപ്പക്കാരായിരിക്കുമെന്ന്.അപ്രകാരമല്ലെന്നു മനസ്സിലാക്കുന്നതിന് മുൻരാഷ്ട്രപതി ഡോ. അബ്ദുൾകലാമിനെപോലുള്ളമഹാപ്രതിഭകളെമാത്രമല്ല, ഇപ്പോഴും പറമ്പത്തും, പാടത്തുംഓടി നടന്നു കാര്യങ്ങൾനോക്കുന്ന രാമേട്ടനെ പോലുള്ളപത്തെഴുപതു കഴിഞ്ഞവരെ കൂടെയോർത്താൽ മതി. ഇനിയും,ഇഷ്ടംപോലെസമയമുണ്ടെന്നു തെറ്റിദ്ധരിക്കുന്നവരെല്ലാം ആരോഗ്യദൃഢഗാത്രരോ, സമ്പന്നരോ ആയിരിക്കുമെന്നോ മറ്റോ നിങ്ങൾ കരുതിയെങ്കിൽ, ഒരു തൊഴിലും ചെയ്യാതെയും, ലക്ഷ്യ ബോധമില്ലാതെയും ജീവിതംപാഴാക്കുന്നചില യുവസുഹൃത്തുക്കൾ മനുഷ്യജന്മംകൊണ്ടു ചെയ്യേണ്ട ഒരുകർമ്മവും ചെയ്യാതെ അകാലത്തിൽ അണഞ്ഞുപോകുന്ന സംഭവങ്ങൾ നിങ്ങൾ മറന്നുവെന്നേപറയാൻ കഴിയു!എന്തായാലും, ലക്ഷ്യ ബോധമില്ലാത്ത ജീവിതം യാതൊരു പ്രതീക്ഷയും പുലർത്തുന്നതല്ലായെന്ന് പ്രത്യേകംപറയേണ്ടതില്ല!അലസതയും,അലംഭാവവും മനുഷ്യപുരോഗതിക്ക് വിലങ്ങിടുന്ന വില്ലന്മാരാണെന്നും, ചിരഞ്ജീവികളെപ്പോലെ, മനുഷ്യോൽപ്പത്തി മുതലേ,അവ,നമ്മോടൊപ്പം കൂടിയതാണെന്നുംതിരിച്ചറിയുക.എന്നാലും, എല്ലാവരും ഓർക്കാനായി,നിങ്ങളാരും ഓർക്കാത്തൊരുസത്യം പറയാം, എഴുപതുവയസു വരെ ആയുസ് കിട്ടിയാൽ അത്തരം ഒരാളിന് ആകെ കിട്ടുന്നഞായറാഴ്ചകൾ മൂവായിരത്തിനാന്നൂറിനു താഴെ മാത്രം!എത്രപേർക്ക് എഴുപത് വരെആയുസ് കിട്ടുമെന്ന് ആർക്കാണ് ഉറപ്പുപറയാൻകഴിയുക. ഇപ്പോൾ അൻപതുകഴി ഞ്ഞവർ ഓർക്കുക ഇനിശേഷിക്കുന്നഞായറാഴ്ചകൾആയിരത്തിനു താഴെമാത്രം!അപ്പോൾ നിങ്ങൾ വിലയിരുത്തുക നമ്മുടെ ജീവിതംദേശീയ പാതകൾപോലെനീണ്ടു നിവർന്നുകിടക്കുന്ന അതിരുകളില്ലാത്തമഹാപ്രതിഭാസമാണോ? അതോ ഏതുനിമിഷവുംപൊട്ടി പോകാവുന്നൊരു ജലകുമിളപോലെയാണോ!""പ്രഭാഷകന്റെവാക്കുകൾ നിശബ്ദതയുടെആഴമറിയാ കയങ്ങളിലേക്കാണ് സദസ്യരെ കൊണ്ടെത്തിച്ചത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |