ഇന്നത്തെ കാലത്തെ മിക്കയാളുകളും നേരിടുന്ന സൗന്ദര്യ പ്രശ്നമാണ് നര. ഈ പ്രശ്നം അകറ്റാൻ മാർക്കറ്റിൽ കിട്ടുന്ന ഡൈ ഉപയോഗിക്കുന്നവരാണ് ഏറെയും. ചിലപ്പോൾ ഇത് പാർശ്വഫലങ്ങൾക്ക് കാരണമാകുകയും ചെയ്യും. കെമിക്കലുകളൊന്നും ഉപയോഗിക്കാതെ വീട്ടിലിരുന്നുകൊണ്ട് നരയെ അകറ്റാൻ സാധിച്ചാൽ അതല്ലേ ഏറ്റവും നല്ലത്. ഇതിനായിട്ടുള്ള നാച്ചുറൽ ഹെയർ ഡൈ നമ്മുടെ അടുക്കളയിൽ തന്നെയുണ്ട്.
ബീറ്റ്റൂട്ടൂം, തേയില വെള്ളം തിളപ്പിച്ചതും, നീലയമരിയുമാണ് ഈ നാച്ചുറൽ ഹെയർ ഡൈ ഉണ്ടാക്കാൻ വേണ്ടത്. കഷ്ണങ്ങളാക്കിയ ബീറ്റ്റൂട്ടിൽ തിളപ്പിച്ചാറിയ തേയില വെള്ളം ഒഴിച്ച് അരച്ചെടുക്കുക. ശേഷം ഒരു പാത്രത്തിൽ ഒരു ടീസ്പൂൺ നീലയമരി ഇടുക. (ശ്രദ്ധിക്കുക മുടിയുടെ വലിപ്പം അനുസരിച്ച് നീലയമരിയുടെ അളവ് കൂട്ടുകയോ കുറക്കുകയോ ചെയ്യാം.) ഇതിലേക്ക് അരച്ചെടുത്ത ബീറ്റ്റൂട്ട് പേസ്റ്റ് ഒഴിച്ച് മിക്സ് ചെയ്യാം.
എണ്ണമയമില്ലാത്ത തലയിലാണ് ഈ ഹെയർ ഡൈ ഉപയോഗിക്കേണ്ടത്. നന്നായി ഷാംപു ഇട്ട് കഴുകി എണ്ണമയം കളയണം. തല ഉണങ്ങിയ ശേഷം ഈ ഹെയർ ഡൈതേച്ചുകൊടുക്കാം. അരമണിക്കൂറിന് ശേഷം കഴുകിക്കളയാം. ഷാംപുവൊന്നും ഉപയോഗിക്കാതെ കഴുകുന്നതാണ് നല്ലത്. തുടർച്ചായായി മൂന്ന് ദിവസം ഇത് ചെയ്യണം. ആദ്യം ചെറിയ ചുവപ്പ് കളർ തോന്നുമെങ്കിലും പിന്നെ കറുക്കും. മാസത്തിൽ ഒരു തവണയെങ്കിലും ഇങ്ങനെ ചെയ്താൽ മാത്രമേ പൂർണമായും ഫലം കിട്ടുകയുള്ളൂ.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |