തിരുവനന്തപുരം: സംസ്ഥാനത്ത് നബിദിനത്തിനുള്ള പൊതു അവധി സെപ്തംബർ 28ലേക്ക് മാറ്റണമെന്ന് ആവശ്യപ്പെട്ട് സമസ്ത കേരള ജംഇയത്തുൽ ഉലമ ജനറൽ സെക്രട്ടറി കാന്തപുരം എ.പി. അബുബേക്കർ മുസലിയാർ മുഖ്യമന്ത്രി പിണറായി വിജയന് കത്ത് നൽകി.
മാസപ്പിറവി ദൃശ്യമായത് പ്രകാരം കേരളത്തിൽ 28ന് നബിദിനം ആചരിക്കാൻ ഖാസിമാരും മതപണ്ഡിതരും തീരുമാനിച്ച പശ്ചാത്തലത്തിലാണ് പൊരു അവധി നിലവിലെ 27ൽ നിന്ന് 28ലേക്ക് മാറ്റാൻ നപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് കത്ത് നൽകിയിരിക്കുന്നത്. ഇക്കാര്യം ഉന്നയിച്ച് കേരള മുസ്ലിം ജമാഅത്തിന്റെ നേതൃത്വത്തിൽ മന്ത്രിമാരായ വി. അബ്‌ദുൾ റഹിമാൻ, അഹമ്മദ് ദേവർകോവിൽ എന്നിവർക്കും കത്ത് നൽകിയിട്ടുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |