ന്യൂഡൽഹി: കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി വയനാട്ടിൽ മത്സരിക്കരുതെന്ന സി.പി.ഐ നിർവാഹക സമിതിയിലെ അഭിപ്രായത്തിന് മറുപടി നൽകി എ.ഐ.സി.സി ജനറൽ സെക്രട്ടറി കെ.സി.വേണുഗോപാൽ. ആര്, എവിടെ മത്സരിക്കണമെന്ന് അന്തിമമായി തീരുമാനിക്കുന്നത് കോൺഗ്രസ് തിരഞ്ഞെടുപ്പ് സമിതിയാണ്. സ്ഥാനാർത്ഥി നിർണയത്തെക്കുറിച്ച് ഇപ്പോൾ പറയാൻ ഉദ്ദേശിക്കുന്നില്ലെന്നും വേണുഗോപാൽ വ്യക്തമാക്കി.
രാജ്യസഭ എം.പിയായ പി.സന്തോഷ് കുമാറാണ് രാഹുൽ വയനാട്ടിൽ മത്സരിക്കരുതെന്ന് സി.പി.ഐ നിർവാഹക സമിതിയിൽ അഭിപ്രായപ്പെട്ടത്. 'ഇന്ത്യ' പ്രതിപക്ഷ സഖ്യത്തിന്റെ മുന്നോട്ടുപോക്കിനെ ഇത് ബാധിക്കുമെന്നും ബി.ജെ.പിക്കെതിരെ മറ്റേതെങ്കിലും സംസ്ഥാനത്താണ് രാഹുൽ മത്സരിക്കേണ്ടതെന്നുമാണ് പറഞ്ഞത്.
തങ്ങൾ അംഗീകരിച്ച നേതാവിനെതിരെ മത്സരിക്കുന്നില്ലെന്ന് സി.പി.ഐ പറയുന്നതാണ് രാഷ്ട്രീയ ഔചിത്യമെന്ന് ആർ.എസ്.പി സംസ്ഥാന സെക്രട്ടറി ഷിബു ബേബിജോൺ പറഞ്ഞു. കേരളത്തിലെ രാഷ്ട്രീയ സാഹചര്യം വ്യത്യസ്തമാണ്. ആ യാഥാർത്ഥ്യം തിരിച്ചറിയണം. വയനാട്ടിൽ ഇടതുപക്ഷം മത്സരിക്കുന്നതിൽ തെറ്റില്ല.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |