തൃശൂർ: സി.പി.എം ഭരിക്കുന്ന അയ്യന്തോൾ സഹകരണ ബാങ്കിൽ വ്യാജവിലാസത്തിൽ അമ്പതിലധികം വായ്പകൾ നൽകിയത് ഉൾപ്പെടെ നൂറ് കോടിയുടെ തട്ടിപ്പ് നടന്നിട്ടുണ്ടെന്ന് കോൺഗ്രസ് നേതാവ് അനിൽ അക്കര. വൃദ്ധദമ്പതികളെ കബളിപ്പിച്ചതിൽ ബാങ്കിന്റെ മുൻ പ്രസിഡന്റ് പി. സുധാകരൻ, സെക്രട്ടറി സുനന്ദ ബായ് എന്നിവർക്കും പങ്കുണ്ട്.
ബാങ്കിന് സമീപത്തെ ഒരു ഫ്‌ളാറ്റിലെ വിലാസം നൽകിയാണ് വ്യാജ വായ്പകൾ നൽകിയത്. വായ്പകൾ ഏറ്റെടുത്തുകൊണ്ടുള്ള തട്ടിപ്പ് കരുവന്നൂരിനേക്കാൾ അയ്യന്തോൾ ബാങ്കിൽ നടന്നിട്ടുണ്ട്. ഇ.ഡി റെയ്ഡിന് ശേഷം, ചെറിയ പ്രശ്‌നങ്ങളേ ഉള്ളൂവെന്നാണ് ബാങ്കിന്റെ ഇപ്പോഴത്തെ പ്രസിഡന്റ് പറഞ്ഞത്. കള്ളപ്പണം വെളുപ്പിച്ചെന്ന് ആരോപിക്കപ്പെടുന്ന പി. സതീഷ്‌കുമാറിന്റെ മുഖ്യ സഹായി കെ.എ. ജിജോർ, ഇ.ഡിക്ക് കൊടുത്ത മൊഴിയിൽ സുധാകരന്റെയും പേര് പറയുന്നുണ്ടെന്നും അനിൽ അക്കര പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |