ന്യൂഡൽഹി: ബി.ജെ.പിയെ അധികാരത്തിൽ നിന്ന് പുറത്താക്കുന്നതിന് 'ഇന്ത്യ' സഖ്യത്തെ ശക്തിപ്പെടുത്താനുള്ള പ്രവർത്തനങ്ങളുമായി മുന്നോട്ടുപോകാൻ ഡൽഹിയിൽ ചേർന്ന ആർ.എസ്.പി കേന്ദ്ര കമ്മിറ്റിയിൽ തീരുമാനം. ജനറൽ സെക്രട്ടറി മനോജ് ഭട്ടാചാര്യ,കേന്ദ്ര സെക്രട്ടറി അംഗങ്ങളായ എൻ.കെ. പ്രേമചന്ദ്രൻ എം.പി,എ.എ. അസീസ് എന്നിവരാണ് ഇക്കാര്യം അറിയിച്ചത്. ആർ.എസ്.എസിന്റെ അജൻഡ നടപ്പാക്കി രാജ്യത്തെ മതേതര ജനാധിപത്യമൂല്യങ്ങളെ തകർക്കാനാണ് ബി.ജെ.പി സർക്കാർ ശ്രമിക്കുന്നത്. മതന്യൂനപക്ഷങ്ങളെ ആശങ്കയിലാക്കി ഭൂരിപക്ഷ വർഗീയത പ്രോത്സാഹിപ്പിച്ച് വീണ്ടും അധികാരത്തിൽ എത്താൻ നരേന്ദ്രമോദിയും കൂട്ടരും നടത്തുന്ന നീക്കം വിജയം കാണാൻ പോകുന്നില്ലെന്ന് നേതാക്കൾ പറഞ്ഞു. രണ്ടുദിവസമായി ഡൽഹിയിൽ നടന്ന കേന്ദ്ര കമ്മിറ്റി യോഗത്തിൽ കേരളത്തിൽ നിന്ന് എൻ.കെ പ്രേമചന്ദ്രൻ,ഷിബു ബേബിജോൺ,എ.എ. അസീസ്,ബാബു ദിവാകരൻ,വി. ശ്രീകുമാരൻ നായർ,ടി.സി. വിജയൻ,പി.ജി. പ്രസന്ന കുമാർ,കെ.ജയകുമാർ,കെ.സിസിലി,ഷിബു കോരാണി ,ഹരീഷ് ബി. നമ്പ്യാർ എന്നിവർ പങ്കെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |