ന്യൂഡൽഹി: സി.എം.ആർ.എൽ കരിമണൽ കമ്പനിയുടെ രേഖകളിലുള്ള പി.വി ഞാനല്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറയുന്നത് 'എന്റെ ഗർഭം ഇങ്ങനെയല്ലെന്ന് " സിനിമയിൽ ജഗതി പറയും പോലെയെന്ന് ആർ.എസ്.പി സംസ്ഥാന സെക്രട്ടറി ഷിബു ബേബി ജോൺ. കമ്പനി പറയുന്നു പി.വി പിണറായി വിജയൻ ആണെന്ന്. അത് നിഷേധിക്കുന്നതിൽ മറുപടി അർഹിക്കുന്നില്ല. 'ഇന്ത്യ" മുന്നണിക്ക് സി.പി.എം കല്ലുകടി സൃഷ്ടിക്കുകയാണ്. കോ ഓർഡിനേഷൻ കമ്മിറ്റിയിൽ പ്രതിനിധിയെ നൽകാത്തത് കേരളത്തിലെ നേതാക്കളുടെ സ്വാധീനം കാരണമാണെന്നും ഷിബു ബേബി ജോൺ പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |