തിരുവനന്തപുരം : നവതി ആഘോഷങ്ങൾ നിശാഗന്ധിയിൽ നടന്നപ്പോൾ കണ്ണമ്മൂലയിലുള്ള 'ശിവഭവൻ' എന്ന വീട്ടിൽ ഓൺലൈൻ വഴിയാണ് ആഘോഷങ്ങളിൽ മധു പങ്കാളിയായത് കുടുംബാംഗങ്ങൾക്കൊപ്പം. മധുവിന്റെ മകൾ ഉമ,മരുമകൻ കൃഷ്ണകുമാർ,ചെറുമകൻ വിശാഖ്,ചെറുമകന്റെ ഭാര്യ വർഷ എന്നിവർ വീട്ടിലിരുന്ന് ആഘോഷങ്ങളിൽ പങ്കാളികളായി. സിനിമാതാരങ്ങളും പിന്നണി ഗായകരും നിശാഗന്ധിയിൽ ആലപിച്ച ഗാനങ്ങൾ ചെറുപുഞ്ചിരിയോടെ കുടുംബാംഗങ്ങൾ ആസ്വദിച്ചു. അല്പസമയത്തിന് ശേഷം നിശാഗന്ധിയിൽ നിന്ന് നടൻ മോഹൻലാൽ, സംവിധായകൻ അടൂർ ഗോപാലകൃഷ്ണൻ, നടിമാരായ മേനക, സീമ, അംബിക, ജലജ, ചിപ്പി, നടൻ ദിലീപ്, നിർമ്മാതാവ് ജി.സുരേഷ് കുമാർ, രഞ്ജിത്ത്, സംവിധായകരായ സത്യൻ അന്തിക്കാട് , പ്രിയദർശൻ,ചന്ദ്രകുമാർ തുടങ്ങിയവർ വീട്ടിലേക്കെത്തി. മധുവിന്റെ ജീവിതത്തെക്കുറിച്ച് ആർ.ഗോപാലകൃഷ്ണൻ രചിച്ച 'അതിമധുരം ' എന്ന പുസ്തകം മോഹൻലാൽ മധുവിന് നൽകി പ്രകാശനം ചെയ്തു. 'ആഹാ കാണാൻ കൊള്ളാമല്ലോ പുസ്തകം. ഇതിന്റെ പിന്നിൽ പ്രവർത്തിച്ചവർക്കും കാണാൻ എത്തിയവർക്കും നന്ദി..'- മധു പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |