കൊച്ചി: കേരള ഫുട്ബാളിന്റെ സമഗ്രവികസനം ലക്ഷ്യമിട്ട് കെ.എഫ്.എ (കേരള ഫുട്ബാൾ അസോസിയേഷൻ) നടപ്പാക്കുന്ന യൂത്ത് ഡെവലപ്മെന്റ് പദ്ധതിക്ക് തുടക്കം. കൊച്ചി ലേ മെറിഡിയൻ ഹോട്ടലിൽ നടന്ന ചടങ്ങിൽ കായിക മന്ത്രി വി.അബ്ദുറഹ്മാൻ പദ്ധതിയുടെ ലോഗോ പ്രകാശനം ചെയ്തു. ഓൾ ഇന്ത്യ ഫുട്ബാൾ ഫെഡറേഷൻ (എ.ഐ.എഫ്.എഫ്) സെക്രട്ടറി ജനറൽ ഡോ. ഷാജി പ്രഭാകരൻ ബ്രൗഷർ പ്രകാശനം നിർവഹിച്ചു. കേരള യൂത്ത് ഡെവലപ്മെന്റ് പ്രൊജക്ടിന്റെ ഭാഗമായുള്ള ചാക്കോള ഗോൾഡ് ട്രോഫിയുടെ പ്രദർശനം ഏഷ്യൻ ഫുട്ബാൾ കോൺഫെഡറേഷൻ ജനറൽ സെക്രട്ടറി ദാതുക് സെരി വിൻസർ ജോൺ നിർവഹിച്ചു. കെ.എഫ്.എ പ്രസിഡന്റ് നവാസ് മീരാൻ അദ്ധ്യക്ഷത വഹിച്ചു. ട്രഷറർ ഡോ.റെജിനോൾഡ് വർഗീസ്, ജനറൽ സെക്രട്ടറി പി. അനിൽകുമാർ എന്നിവർ സംസാരിച്ചു. എ.ഐ.എഫ്.എഫിന്റെ വിഷൻ 2047 പദ്ധതിയുടെ ഭാഗമായി സംസ്ഥാനത്തെ 14 ജില്ലകളെയും ക്ലബ്ബുകളെയും അക്കാഡമികളെയും ഉൾപ്പെടുത്തി നവംബർ ഒന്ന് മുതൽ തുടർച്ചയായ മത്സരങ്ങളാണ് ലക്ഷ്യമിടുന്നത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |