മോസ്കോ : ക്രൈമിയയിൽ റഷ്യൻ നാവിക സേനയുടെ കരിങ്കടൽ ഫ്ലീറ്റിന്റെ ആസ്ഥാനത്തിന് നേരെ വെള്ളിയാഴ്ച നടന്ന യുക്രെയിൻ മിസൈലാക്രമണത്തിനിടെ ഉന്നത കമാൻഡർമാർ അടക്കം നിരവധി സൈനികർ കൊല്ലപ്പെട്ടെന്ന് റിപ്പോർട്ട്.
സെവാസ്റ്റോപോൾ നഗരത്തിൽ സ്ഥിതി ചെയ്യുന്ന ആസ്ഥാനത്ത് റഷ്യൻ നാവിക സേനാ ഉദ്യോഗസ്ഥരുടെ യോഗം നടക്കുമ്പോഴാണ് ആക്രമണം നടത്തിയതെന്ന് യുക്രെയിൻ സൈന്യം അവകാശപ്പെട്ടു.
എന്നാൽ എത്ര പേർ കൊല്ലപ്പെട്ടെന്ന് വ്യക്തമല്ല. ആക്രമണത്തിനിടെ ഒരു സൈനികനെ കാണാതായെന്ന് റഷ്യ പറഞ്ഞിരുന്നു. ബ്രിട്ടണും ഫ്രാൻസും നൽകിയ സ്റ്റോം ഷാഡോ ക്രൂസ് മിസൈലുകളാണ് യുക്രെയിൻ ആക്രമണത്തിന് ഉപയോഗിച്ചതെന്നാണ് റിപ്പോർട്ട്.
ക്രൈമിയയിലെ റഷ്യൻ നാവിക താവളത്തെ ലക്ഷ്യമാക്കി നേരത്തെ പലതവണ ഡ്രോൺ ആക്രമണങ്ങളുണ്ടായിട്ടുണ്ട്. 2014ലാണ് യുക്രെയിന്റെ ഭാഗമായിരുന്ന ക്രൈമിയയെ റഷ്യ പിടിച്ചെടുത്തത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |