ന്യൂഡൽഹി: കാനഡയിലെ സിഖ്സ് ഫോർ ജസ്റ്രിസ് തലവനായ ഹർപന്ത്‌വന്ത് സിംഗ് പന്നുനിനെതിരെ 2019ലാണ് എൻ.ഐ.എ. ആദ്യം കേസെടുത്തത്. പഞ്ചാബിലും രാജ്യത്തിന്റെ മറ്രിടങ്ങളിലും ഇയാൾ ഭീകര പ്രവർത്തനം നടത്തുന്നതിന്റെ നിർണായക വിവരങ്ങൾ എൻ.ഐ.എ ശേഖരിച്ചിരുന്നു. യുവാക്കളെ ഭീകരപ്രവർത്തനങ്ങൾക്ക് റിക്രൂട്ട് ചെയ്യാൻ സൈബർ ഇടം ദുരുപയോഗിക്കുന്നതും കണ്ടെത്തി. ഖാലിസ്ഥാൻ എന്ന സ്വതന്ത്ര നാടിനായി പോരാടാൻ, പഞ്ചാബിലെ ക്രിമിനൽ സംഘങ്ങളുടെ നേതാക്കളെയും യുവാക്കളെയും സാമൂഹ്യമാദ്ധ്യമങ്ങളിലൂടെ ആഹ്വാനം ചെയ്യുന്നു. രാജ്യത്തിന്റെ അഖണ്ഡത, പരമാധികാരം, ഏകത, സുരക്ഷ എന്നിവയ്ക്ക് ഭീഷണിയാണ് പന്നുന്റെ പ്രവർത്തനമെന്നും എൻ.ഐ.എ പറയുന്നു. കാനഡയിലെ ഹിന്ദുക്കൾ ഇന്ത്യയിലേക്ക് മടങ്ങണമെന്ന് ഇയാൾ ഇന്ത്യ - കാനഡ പ്രതിസന്ധിക്കിടെ ഭീഷണി മുഴക്കിയിരുന്നു.
2019 ജൂലായ് 10ന് സിഖ്സ് ഫോർ ജസ്റ്രിസിനെ കേന്ദ്രസർക്കാർ നിരോധിച്ചു
2020 ജൂലായ് ഒന്നിന് പന്നുനിനെ ഭീകരനായി പ്രഖ്യാപിച്ചു
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |