തിരുവനന്തപുരം: ലഹരി മരുന്ന് വ്യാപനത്തിനെതിരെ സംസ്ഥാനത്ത് വ്യാപകമായി പരിശോധന നടത്തി പൊലീസ്. സംസ്ഥാനത്തെ 1300 സ്ഥലങ്ങളിലാണ് റെയ്ഡ് നടന്നത്. ഓപ്പറേഷൻ ഡി ഹണ്ട് എന്ന പേരിലാണ് പരിശോധന നടത്തിയത്. ലഹരി വിൽപ്പനക്കാരുടെയും ഇടനിലക്കാരുടെയും പട്ടിക തയ്യാറാക്കി ഡിജിപിയുടെ നേതൃത്വത്തിൽ ഡിഐജിയുടെ മേൽനോട്ടത്തിലായിരുന്നു റെയ്‌ഡ്. പരിശോധന ടീമിൽ പൊലീസും നർക്കോട്ടിക് സെൽ അംഗങ്ങളും ഉണ്ടായിരുന്നു.
സ്ഥിരം ലഹരി കടത്തുകാരുടെ വീട്ടിലും സ്ഥാപനങ്ങളിലും സുഹൃത്തുക്കളുടെ വീട്ടിലുമായിരുന്നു പരിശോധന. സംസ്ഥാനത്ത് 246കേസുകൾ രജിസ്റ്റർ ചെയ്തിട്ടുണ്ട്. 244പേരെ അറസ്റ്റ് ചെയ്തു. തിരുവനന്തപുരം റെയ്ഞ്ചിൽ 48പേരാണ് അറസ്റ്റിലായത്. 318 സ്ഥലങ്ങളിൽ റെയ്ഡ് നടന്നു.
ഏറ്റവും കൂടുതൽ പേരെ അറസ്റ്റ് ചെയ്തത് കൊച്ചിയിലാണ്. 61പേരാണ് ഇവിടെ അറസ്റ്റിലായത്. പരിശോധന തുടരുകയാണ്. റെയ്ഡിൽ എം ഡി എം എ, കഞ്ചാവ് മറ്റ് ലഹരിവസ്തുക്കൾ എന്നിവ കണ്ടെത്തിയതായി പൊലീസ് അറിയിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |