ഇൻഡോർ : ആസ്ട്രേലിയയ്ക്കെതിരാ ഏകദിനപരമ്പരയിലെ രണ്ടാംമത്സരത്തിൽ ഇന്ത്യക്ക് കൂറ്റൻ സ്കോർ. ബാറ്റർ മാർ നിറഞ്ഞാടിയ മത്സരത്തിൽ ഇന്ത്യ നിശ്ചിത ഓവറിൽ അഞ്ച് വിക്കറ്റിന് 399 റൺസ് നേടി. ഓസീസിന് ജയിക്കാൻ 400 റൺസ് വേണം.. മറുപടി ബാറ്റിംഗിനിറങ്ങിയ ആസ്ടേലിയ മഴ കാരണം കളി നിറുത്തിവയ്ക്കുമ്പോൾ 9 ഓവറിൽ രണ്ട് വിക്കറ്റിന് 56 റൺസ് എന്ന നിലയിലാണ്.
സെഞ്ച്വറികളുമായി ശുഭ്മാൻ ഗില്ലും ശ്രേയസ് അയ്യരുമാണ് ഇന്ത്യയുടെ ബാറ്റിംഗ് വെടിക്കെട്ടിന് തുടക്കമിട്ടത്. കാമറൂൺ ഗ്രീൻ എറിഞ്ഞ ഓരോവറിൽ നാല് തുടർസിക്സുകൾ പറത്തിയ സൂര്യകുമാർ യാദവ് 24 പന്തിൽ അർദ്ധസെഞ്വറി തികച്ചു. 36 പന്തിൽ 6 ഫോറും സിക്സും നേടിയ സൂര്യകുമാർ 77 റൺസുമായി പുറത്താകാതെ നിന്നു. കളിതീരുമ്പോൾ 13 റൺസുമായി രവീന്ദ്ര ജഡേജയും ക്രീസിലുണ്ടായിരുന്നു. .
ഫോമിലേക്ക് തിരിച്ചെത്തിയ ശ്രേയസ് 90 പന്തില്‍ 105 റണ്‍സാണ് പടുത്തുയര്‍ത്തിയത്. 11 ഫോറും മൂന്ന് സിക്സും ഇന്നിംഗ്സിനു കരുത്തേകി. ഏകദിനത്തില്‍ ശ്രേയസ് നേടുന്ന മൂന്നാം സെഞ്ച്വറിയാണിത്. ശ്രേയസ് പുറത്തായതിന് പിന്നാലെ ശുഭ‌്‌മാൻ ഗിൽ സെഞ്ച്വറി തികച്ചു. 93 പന്തിൽ നാല് സിക്സും ആറു ഫോറും സഹിതം101 റൺസെടുത്താണ് ഗിൽ ആറാം സെഞ്ച്വറി തികച്ചത്. രാഹുൽ 34 പന്തിൽ 52 റൺസും ഇഷാൻ 18 പന്തിൽ 31 റൺസും എടുത്ത് പുറത്തായി.
രണ്ടാം മത്സരത്തിൽ ടോസ് നേടിയ ഓസ്‌ട്രേലിയൻ ക്യാപ്‌ടൻ സ്റ്റീവ് സ്‌മിത്ത് ഇന്ത്യക്കെതിരായി ബൗളിംഗ് തിരഞ്ഞെടുക്കുകയായിരുന്നു. രണ്ടാം ഓവറിൽ ജോഷ് ഹേസ്‌ലെവുഡിന്റെ ബോളിൽ റിതുരാജ് ഗെയ്‌ക്‌വാദ് പുറത്തായി. പിന്നാലെ വന്ന ഗിൽ- അയ്യർ കൂട്ടുകെട്ടിൽ ഇന്ത്യ കൂറ്റൻ സ്‌കോറിലേയ്ക്ക് കുതിച്ചു .ആദ്യ മത്സരത്തിൽ അഞ്ച് വിക്കറ്റിന്റെ വിജയം നേടിയ ഇന്ത്യയ്ക്ക് ഇന്ന് ജയിച്ചാൽ മൂന്ന് മത്സരങ്ങൾ ഉൾപ്പെട്ട പരമ്പര സ്വന്തമാക്കാനാകും. ലോകകപ്പിന് മുന്നോടിയായുള്ള അവസാന മുന്നൊരുക്കമാണ് ഇരുടീമിനും. .
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |