മൂവാറ്റുപുഴ: ശബരിമല തീർത്ഥാടകർക്കും വലിയ പ്രയോജനം ലഭിക്കുന്നതും സംസ്ഥാനത്തിന് റെയിൽവേയുടെ മൂന്നാം ഇടനാഴി തുറക്കുന്നതുമായ അങ്കമാലി-എരുമേലി-ശബരി റെയിൽവേ ലൈൻ പദ്ധതി പുനരാരംഭിക്കുന്നതിനും കേരള റെയിൽ ഡെവലപ്‌മെന്റ് കോർപ്പറേഷൻ ലിമിറ്റഡ് പുതുക്കി റെയിൽവേയ്ക്ക് സമർപ്പിച്ച 3810 കോടിയുടെ ഏറ്റവും പുതിയ എസ്റ്റിമേറ്റിന് അംഗീകാരം നൽകണമെന്നും ആവശ്യപ്പെട്ട് ഡീൻ കുര്യാക്കോസ് എം.പി. കേന്ദ്ര റെയിൽവേ മന്ത്രി അശ്വനി വൈഷ്ണവിനും റെയിൽവേ ബോർഡ് ചെയർപേഴ്സൺ ജയ വർമ്മ സിൻഹയ്ക്കും കത്ത് നൽകി. ശബരിമല തീർത്ഥാടനത്തിന്റെ ആരംഭപോയിന്റായ എരുമേലി പരമ്പരാഗതമായി ശബരിമല തീർഥാടകർക്ക് നിർബന്ധിത ലക്ഷ്യസ്ഥാനമാണ്. എരുമേലി ക്ഷേത്രത്തിൽ ദർശനം നടത്തിയതിന് ശേഷം ശബരിമലയിലേക്ക് പോകാനാണ് തീർത്ഥാടകർ ഏറെ ഇഷ്ടപ്പെടുന്നത്. അങ്കമാലി-എരുമേലി പാത നിരവധി വിനോദസഞ്ചാര കേന്ദ്രങ്ങളെയും തീർത്ഥാടന കേന്ദ്രങ്ങളെയും വാണിജ്യ കേന്ദ്രങ്ങളെയും ബന്ധിപ്പിക്കുമെന്നും എം.പി. പറഞ്ഞു. കേരളത്തിലെ വിവിധസുഗന്ധവ്യഞ്ജ നങ്ങളുടെയും പഴങ്ങളുടെയും ഉത്പാദന കേന്ദ്രം കൂടിയായ ഇടുക്കി ജില്ലയുടെ വികസനത്തിന് ഇത് വലിയ അനുഗ്രഹമായിരിക്കുമെന്നും എം.പി. പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |