പെരുമ്പാവൂർ: പുതിയതായി നിർമിച്ച പെരിയാർവാലി കനാൽ ബണ്ടിന്റെ പാർശ്വഭിത്തിയുടെ ഉദ്ഘാടനം അഡ്വ.എൽദോസ് കുന്നപ്പിള്ളി എം.എൽ.എ. നിർവഹിച്ചു.
പഞ്ചായത്ത് വൈസ് പ്രസിഡന്റ് ബേബി തോപ്പിലാന്റെ അദ്ധ്യക്ഷതയിൽ നടന്ന യോഗത്തിൽ പഞ്ചായത്ത് സ്ഥിരം സമിതി ചെയർമാൻ പി. വി സുനിൽ, സ്കൂൾ പ്രിൻസിപ്പൽ സിസ്റ്റർ ലേയ , സിസ്റ്റർ സുനന്ദ വാർഡ് വികസന സമിതി കൺവീനർമാരായ ടി.ആർ.ജോർജ് , ജോൺ കാട പറമ്പൻ , ഷാജു പാറയിൽ, ലിസ്മി ജോർജ് സി.ഡി.ജോസ് എന്നിവർ സംസാരിച്ചു.
കൂവപ്പടി പഞ്ചായത്തിലെ മൂന്നാം വാർഡിൽ തോട്ടുവ സെന്റ് ജോസഫ് പബ്ലിക് സ്കൂളിന്റെ മുന്നിലൂടെ പോകുന്ന ബണ്ടിന്റെ പാർശ്വഭിത്തി എം.എൽ.എ ഫണ്ടിൽ നിന്നും 10 ലക്ഷം രൂപ വിനിയോഗിച്ചാണ് നിർമിച്ചത്.
സ്കൂൾ പി.ടി.എയുടെയും വിദ്യാർത്ഥികളുടെയും ദീർഘനാളത്തെ ആവശ്യമായിരുന്നു ഇത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |