SignIn
Kerala Kaumudi Online
Saturday, 02 December 2023 11.09 AM IST

മാധവനാദം സായാഹ്നക്യാമ്പ് നടന്നു

കോട്ടയം: എസ്.എൻ.ഡി.പി യോഗം യൂത്ത് മൂവ്‌മെന്റ് കോട്ടയം യൂണിയൻ കിഴക്കൻ മേഖലയിലെ ഇളങ്ങുളം, പനമറ്റം, തമ്പലക്കാട്, എലിക്കുളം, തുമ്പമട എന്നീ ശാഖകളിൽ പ്രവർത്തിക്കുന്ന യൂത്ത്മൂവ്‌മെന്റ് യൂണിറ്റുകളുടെ പ്രവർത്തനം ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായി മാധവനാദം എന്ന പേരിൽ സായാഹ്ന ക്യാമ്പ് തമ്പലക്കാട് ശാഖയിൽ സംഘടിപ്പിച്ചു. യൂണിയൻ കൗൺസിലർ പി.വി വിനോദ് ഉദ്ഘാടനം ചെയ്തു. കോട്ടയം യൂണിയൻ യൂത്ത്മൂവ്‌മെന്റ് സെക്രട്ടറി എം.എസ് സുമോദ് അദ്ധ്യക്ഷത വഹിച്ചു. തമ്പലക്കാട് ശാഖാ പ്രസിഡന്റ് കെ.എസ് ഷാജുകുമാർ യുവജനസന്ദേശം നൽകി. തമ്പലക്കാട് ശാഖാ സെക്രട്ടറി പി.എസ് ശ്രീജിത്ത് ആശംസ പറഞ്ഞു. കൂരോപ്പട ശാഖാ സെക്രട്ടറി രാജീവ് എസ്.കൂരോപ്പട സംഘടനാ ക്ലാസ് നയിച്ചു. ഏ.ജി അഭിലാഷ്, രാജീവ് രാജു, സുബിൻ സുരേഷ്, അർജുൻ പ്രസാദ്, നന്ദു മണ്ണാറത്ത്, ഡിബിൻ ചല്ലോലി, പ്രജീഷ് കൂട്ടുംകര, വിനോദ് വടുതലക്കര എന്നിവർ പങ്കെടുത്തു. കോട്ടയം യൂണിയൻ യൂത്ത്മൂവ്‌മെന്റ് കൗൺസിലർ മനു പള്ളിക്കത്തോട് സ്വാഗതവും യൂത്ത്മൂവ്‌മെന്റ് തമ്പലക്കാട് യൂണിറ്റ് സെക്രട്ടറി ടി.വി വിനു നന്ദിയും പറഞ്ഞു.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, KOTTAYAM
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.