അയ്മനം: പരസ്പരം വായനക്കൂട്ടത്തിന്റെ 152ാമത് പ്രതിവാര ഓൺലൈൻ സാഹിത്യ സമ്മേളനം കവിയരങ്ങ് കവിയും സാംസ്‌കാരിക പ്രവർത്തകയുമായ ഷിബി നിലാമുറ്റം ഉദ്ഘാടനം ചെയ്തു. പരസ്പരം വായനക്കൂട്ടത്തിന്റെ മൂന്നു വാട്സ്ആപ്പ് ഗ്രൂപ്പുകളിലും ടെലിഗ്രാം ഗ്രൂപ്പിലുമായി നടന്ന കവിയരങ്ങിന് അസോസിയേറ്റ് എഡിറ്റർ കെ.കെ.അനിൽകുമാർ അദ്ധ്യക്ഷനായി. കവികളായ ഡോ.എസ്.ഡി.അനിൽകുമാർ, ഗിരിജ ഒ, സോണി വർഗീസ് വാരനാട്, ശുഭ ബിജുകുമാർ, ടോബി തലയൽ, ഡോ.എൽ.ശ്രീരഞ്ജിനി മാന്നാർ, രാജു പാമ്പാടി, മെഹറുന്നീസ ഐ, ഡോ.കെ.ജി.തോമസ്, മഹിളാമണി സുഭാഷ്, മകിരം രാമചന്ദ്രൻ, ശ്രീല അനിൽ, ഹരികുമാർ കെ.പി, വിഷ്ണുപ്രിയ പൂഞ്ഞാർ, സലിം കുളത്തിപ്പടി, ജി.രമണി അമ്മാൾ, കെ.കെ.പടിഞ്ഞാറപ്പുറം, ബെസ്സി ലാലൻ, ബഷീർ കണ്ണമംഗലം, ജയകുമാരി ബി.എസ്, സുഷമ എസ് , ശുഭ സന്തോഷ് എന്നിവർ സ്വന്തം രചനകൾ അവതരിപ്പിച്ചു. ബാലു പൂക്കാട്, സഹീറ എം, മിനി സുരേഷ് എന്നിവർ കവിതകൾ അവലോകനം ചെയ്തു. അസോസിയേറ്റ് എഡിറ്റർ കെ.എൻ.സുലോചനൻ സ്വാഗതവും ചീഫ് എഡിറ്റർ ഔസേഫ് ചിറ്റക്കാട് കൃതജ്ഞതയും പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |