കോട്ടയം: സംസ്ഥാനത്തെ വൈദ്യുതി മേഖലയിൽ ഉമ്മൻ ചാണ്ടി സർക്കാർ കൊണ്ടുവന്ന കരാർ റദ്ദാക്കിയത് സംബന്ധിച്ച് അന്വേഷണം നടത്തണമെന്ന് മുൻ വൈദ്യുതി മന്ത്രി എം.എം മണി എം.എൽ.എ പറഞ്ഞു. കെ.എസ്.ഇ.ബി ഓഫീസേഴ്‌സ് അസോസിയേഷൻ സംസ്ഥാന സമ്മേളനത്തിന്റെ ഭാഗമായി നടന്ന യാത്രയയപ്പ് സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഉമ്മൻ ചാണ്ടി സർക്കാരിന്റെ കാലത്ത് നിയമ വിരുദ്ധമായാണ് കരാർ ഉണ്ടാക്കിയത്. ഈ കരാർ റദ്ദാക്കിയ നടപടി തെറ്റാണ്. ഇത് വൈദ്യുതി ക്ഷാമം ഉണ്ടാക്കുമെന്നും കരാർ റദ്ദാക്കിയ നടപടി സംസ്ഥാനത്തെ വൈദ്യുതി പ്രതിസന്ധിയിലാക്കുകയും ചെയ്യും. ഇത് സംബന്ധിച്ച് സംസ്ഥാന സർക്കാർ വിശദമായ അന്വേഷണം നടത്തണമെന്നും പുതിയ കരാർ തയ്യാറാക്കുമ്പോഴും ജാഗ്രത പുലർത്തണമെന്നും അദ്ദേഹം പറഞ്ഞു.
ഊർജ കേരള പുരസ്‌കാരം സ്വന്തമാക്കിയ ദേശാഭിമാനി സ്‌പെഷ്യൽ കറസ്‌പോണ്ടന്റ് പി.സുരേശൻ, മനോരമ ന്യൂസ് സ്‌പെഷ്യൽ കറസ്‌പോണ്ടന്റ് എൻ.കെ ഗിരീഷ് എന്നിവർക്കുള്ള പുരസ്‌കാരവും എം.എം മണി സമ്മാനിച്ചു. എൻ.കെ ഗിരീഷിന് വേണ്ടി മനോരമ ന്യൂസ് കോട്ടയം ബ്യൂറോ ലേഖിക അനീറ്റ സെബാസ്റ്റ്യൻ പുരസ്‌കാരം ഏറ്റുവാങ്ങി. സംസ്ഥാന സമ്മേളന ലോഗോ ഡിസൈൻ ചെയ്ത പയ്യന്നൂർ അഭിഷേക് ഐഡിയക്കും കലാ ജാഥയുടെ ഭാഗമായി പരിപാടികൾ അവതരിപ്പിച്ച പ്രേമൻ പാമ്പിരിക്കുന്ന്, ശിവദാസ് ചേമ്പറ എന്നിവർക്കും എം.എം മണി മൊമന്റോ സമ്മാനിച്ചു. സർവീസിൽ നിന്നും വിരമിക്കുന്ന ഭാരവാഹികൾക്കും നേതാക്കൾക്കുമുള്ള പുരസ്‌കാരങ്ങളും വിതരണം ചെയ്തു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |