പെരുമ്പായിക്കാട്: പെരുമ്പായിക്കാട് നീലിമംഗലം മുസ്ലിം ജമാഅത്ത് മിലാദ് ഷെരീഫ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ നബി ദിനാഘോഷത്തിന്റെ ഭാഗമായി മതപ്രഭാഷണം ആരംഭിച്ചു. ഇന്ന് വൈകിട്ട് 7ന് കുട്ടികളുടെ കലാപരിപാടികൾ, 8.30ന് ചങ്ങനാശേരി പഴയപള്ളി ജമാഅത്ത് ചീഫ് ഇമാം ഡോ.ഹാഫിസ് ജുനൈദ് ജൗഹരി അൽ അസ്ഹരി മതപ്രഭാഷണം നടത്തും. 26ന് വൈകിട്ട് 7ന് കുട്ടികളുടെ കലാപരിപാടികൾ, 8.30ന് ഫിലിപ്പ മമ്പാട്, മഹേഷ് ചിത്രവർണ്ണം എന്നിവർ ബോധവത്ക്കരണ ക്ലാസ് നയിക്കും. 27ന് വൈകിട്ട് 7ന് കുട്ടികളുടെ കലാപരിപാടികൾ, 8.30ന് പത്തനാപുരം ഇ.പി അബൂബക്കർ അൽഖാസിമി മതപ്രഭാഷണം നടത്തും. 28ന് രാവിലെ 11 മുതൽ അന്നദാനം, വൈകുന്നേരം 4ന് നബിദിന റാലി. വൈകിട്ട് 7ന് സമാപന സമ്മേളനം നീലിമംഗലം ജുമാ മസ്ജിദ് ചീഫ് ഇമാം വി.എ മുഹമ്മദ് സുനീർ അൽഫലാഹി ഉദ്ഘാടനം ചെയ്യും. ജമാഅത്ത് പ്രസിഡന്റ് ടി.എ റഹിം അദ്ധ്യക്ഷത വഹിക്കും. എസ്.എൻ.ഡി.പി ശാഖാ പ്രസിഡന്റ് ജയൻ പള്ളിപ്പുറം, നീലിമംഗലം യാക്കോബായ സുറിയാനി ചർച്ച് വികാരി ഫാ.മനോജ് സ്‌കറിയ, ഷു ഐബ് മൗലവി കൗസരി, എം.എ ഷാജി, പി.കെ സിറാജുദ്ദീൻ, പി.കെ മക്കാർ മേത്തർ, പി.കെ ഷെരീഫ് മേത്തർ, കെ.എം അബ്ദുൾ അസീസ്, ഷെഫീഖ് റസാഖ്, എ.ലത്തീഫ്, സക്കീർ ഹുസൈൻ എന്നിവർ പങ്കെടുക്കും. വി.എ മുഹമ്മദ് സുനീർ അൽഫലാഹി സമ്മാനദാനവും സർട്ടിഫിക്കറ്റ് വിതരണവും നിർവഹിക്കും. ജമാഅത്ത് ജനറൽ സെക്രട്ടറി വി.എസ് ഷാനവാസ് സ്വാഗതവും മിലാദ് ഷെരീഫ് കമ്മിറ്റി കൺവീനർ കെ.എ അബ്ദുൾ റഹിം നന്ദിയും പറയും.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |