കോഴിക്കോട്: പ്രകടനങ്ങളും കലാജാഥകളും നടത്താൻ പൊലീസിന് വൻതുക ഫീസ് നൽകണമെന്ന നിയമം പിൻവലിക്കണമെന്ന് യുവകലാസാഹിതി സംസ്ഥാന കമ്മിറ്റി ആവശ്യപ്പെട്ടു. പ്രതിഷേധിക്കാനുള്ള അവകാശത്തെപ്പോലും നിയന്ത്രിക്കാൻ ഈ വ്യവസ്ഥ ഇടവരുത്തും. എതിർപ്പുള്ളവർക്കെതിരേ അനാവശ്യമായി കേസെടുക്കുന്ന സ്ഥിതിയും ഇതുവഴി സംജാതമാകുമെന്നും യുവകലാസാഹിതി ചൂണ്ടിക്കാട്ടി. 'ഫാസിസത്തിനെതിരേ ഗാന്ധിസമൃതി' എന്ന പ്രമേയത്തിൽ ഒക്ടോബറിൽ പ്രചരണപരിപാടികൾ സംഘടിപ്പിക്കും. യോഗത്തിൽ പ്രസിഡന്റ് ആലങ്കോട് ലീലാകൃഷ്ണൻ അദ്ധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി ഡോ. ഒ.കെ. മുരളീകൃഷ്ണൻ റിപ്പോർട്ട് അവതരിപ്പിച്ചു. ഇ.എം. സതീശൻ,ശാരദാമോഹൻ,സി.ഒ. പൗലോസ്,അഷ്‌റഫ് കുരുവട്ടൂർ,മഹേഷ് മാണിക്യം,രാജുകൃഷ്ണൻ,ജോസ് ചമ്പക്കര,ആസിഫ് റഹിം,കെ.എ. സുധി,സോമൻ താമരക്കുളം,സതീഷ് ചളിപ്പാടം,അനീഷ് ചീരാൽ,ജിതേഷ് കണ്ണപ്പുരം,ഷെരീഫ് കുരിക്കൾ,ഡോ. ശശികുമാർ പുറമേരി തുടങ്ങിയവർ,ടി.യു.ജോൺസൺ തുടങ്ങിയവർ പ്രസംഗിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |