ഉറ്റസുഹൃത്ത് നഷ്ടമായതിന്റെ ഞെട്ടലിലാണ് അനീഷും അഭിലാഷും. ചെറുപ്പം മുതൽ ഒന്നിച്ച് കളിച്ചു വളർന്നവരാണിവർ. മൂവരും ചേർന്ന് അടുത്തിടെ ഒരു കൺസ്ട്രക്ഷൻ കമ്പനി തുടങ്ങിയിരുന്നു. അന്തിയൂർക്കോണത്ത് നിർമ്മാണമാരംഭിച്ച ആദ്യ വീടിന്റെ സാമഗ്രികൾ എത്തിച്ചശേഷമാണ് ഇവർ നഗരത്തിലെത്തിയത്.
മണക്കാടെത്തി ആഹാരം കഴിച്ച് കവടിയാറിലേക്ക് പോകുന്നതിനിടെ പാളയത്ത് കാർ നിറുത്തിയപ്പോഴായിരുന്നു അപകടം. നടന്നതെന്തെന്ന് മനസ്സിലായില്ലെന്നും സാരമല്ലാത്ത പരിക്കേറ്റ അനീഷ് പറഞ്ഞു. സ്ഫോടനത്തിനു സമാനമായ ശബ്ദമാണ് കേട്ടത്. ഇതുകേട്ട് എത്തിയ പൊലീസ് പെട്രോളിംഗ് സംഘവും സമീപത്തെ റസ്റ്റോറന്റുകളിൽ ഉണ്ടായിരുന്നവരുമാണ് രജീഷിനെ പുറത്തെത്തിച്ചത്.
കാറിൽ നിന്നെടുക്കുമ്പോൾ രക്തത്തിൽ കുളിച്ചിരുന്നു രജീഷ്. ബോധം ഉണ്ടായിരുന്നില്ല. ഒരുപാട് തവണ വിളിച്ചെങ്കിലും രജീഷ് വിളികേട്ടില്ലെന്നും അനീഷ് പറഞ്ഞു. സ്വകാര്യബാങ്കിലെ ജീവനക്കാരനാണ് അനീഷ്. പാറശ്ശാല സ്റ്റേഷനിലെ പൊലീസ് ഉദ്യോഗസ്ഥനാണ് അഭിലാഷ്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |