രണ്ടാം സെമസ്റ്റർ ബി.എ ഓണേഴ്സ് (ഇംഗ്ലീഷ്
ലാംഗ്വേജ് ആന്റ് ലിറ്ററേച്ചർ), സെപ്തംബർ 2023 ഡിഗ്രി പരീക്ഷ വിജ്ഞാപനം
പ്രസിദ്ധീകരിച്ചു. 2022 അഡ്മിഷൻ വിദ്യാർത്ഥികൾ SLCM പോർട്ടൽ വഴിയും 2017-2021
അഡ്മിഷൻ വിദ്യാർത്ഥികൾക്ക് പിഴകൂടാതെ സെപ്തംബർ 26 വരെയും 150 രൂപ
പിഴയോടെ 28 വരെയും 400 രൂപ പിഴയോടെ 30 വരെയും ഓഫ്ലൈനായി
അപേക്ഷിക്കാം.
സൂക്ഷ്മപരിശോധന
ഏഴാം സെമസ്റ്റർ ഇന്റഗ്രേറ്റഡ് എൽ എൽ.ബി പരീക്ഷയുടെ സൂക്ഷ്മപരിശോധനയ്ക്ക് അപേക്ഷ സമർപ്പിച്ചിട്ടുള്ള വിദ്യാർത്ഥികൾ
ഫോട്ടോ പതിച്ച തിരിച്ചറിയൽ കാർഡും ഹാൾടിക്കറ്റുമായി ഇന്നു
മുതൽ 28 വരെയുള്ള പ്രവൃത്തി ദിനങ്ങളിൽ റീവാല്യുവേഷൻ ഇ.ജെ (പത്ത്) വിഭാഗത്തിൽ
ഹാജരാകണം.
ടൈംടേബിൾ
മൂന്നാം സെമസ്റ്റർ ഇന്റഗ്രേറ്റഡ് പഞ്ചവത്സര ബി.എ എൽ എൽ.ബി /ബി.കോം. എൽ എൽ.ബി /ബി.ബി.എ
എൽ എൽ.ബി (റഗുലർ, സപ്ലിമെന്ററി, മേഴ്സിചാൻസ്) പരീക്ഷകളുടെ ടൈംടേബിൾ
വെബ്സൈറ്റിൽ.
കണ്ണൂർ സർവകലാശാല സീറ്റൊഴിവ്
സർവകലാശാല മ്യൂസിക് പഠനവകുപ്പിലെ എം.എ മ്യൂസിക് പ്രോഗ്രാമിൽ സീറ്റുകൾ ഒഴിവുണ്ട്. അപേക്ഷകർ അസൽ സർട്ടിഫിക്കറ്റുകളുമായി 26ന് രാവിലെ 10.30 ന് പഠനവകുപ്പിൽ എത്തണം. ഫോൺ: 9895232334.
തീയതി നീട്ടി
സർവകലാശാലാ പഠനവകുപ്പുകളിലെയും സെന്ററുകളിലെയും യു.ജി / പി.ജി പ്രോഗ്രാമുകൾ, അഫിലിയേറ്റഡ് കോളേജുകളിലെ പി.ജി പ്രോഗ്രാമുകൾ എന്നിവയുടെ പ്രവേശനത്തിനുള്ള തീയതി 30 വരെ നീട്ടി.
അസൈൻമെന്റ്
ഒന്നാം സെമസ്റ്റർ എം.എ പ്രൈവറ്റ് രജിസ്ട്രേഷൻ (2022 പ്രവേശനം റഗുലർ - 2020, 2021 പ്രവേശനം സപ്ലിമെന്ററി) ഇന്റേണൽ ഇവാലുവേഷന്റെ ഭാഗമായുള്ള അസൈൻമെന്റ് അനുബന്ധ രേഖകൾ സഹിതം ഒക്ടോബർ 20ന് വൈകിട്ട് 4നകം വിദൂര വിദ്യാഭ്യാസ വിഭാഗത്തിൽ സമർപ്പിക്കണം. സർവകലാശാല വെബ്സൈറ്റിൽ നിന്നും അസൈൻമെന്റ് ചോദ്യങ്ങളും മാർഗനിർദ്ദേശങ്ങളും ഡൗൺലോഡ് ചെയ്യാം.
എം.ജി സർവകലാശാലപരീക്ഷകൾ മാറ്റി
26, ഒക്ടോബർ 4, 5, 6 തീയതികളിൽ നടത്താനിരുന്ന എല്ലാ പരീക്ഷകളും മാറ്റിവച്ചു.
പരീക്ഷയ്ക്ക് അപേക്ഷിക്കാം
മൂന്നാം സെമസ്റ്റർ ഐ.എം.സി.എ (2017,2018,2019 അഡ്മിഷനുകൾ സപ്ലിമെന്ററി), ഡി.ഡി.എം.സി.എ (2016 അഡ്മിഷനുകൾ സപ്ലിമെന്ററി, 2014,2015 അഡ്മിഷനുകൾ മേഴ്സി ചാൻസ്) പരീക്ഷകൾക്ക് ഒക്ടോബർ 5 വരെ അപേക്ഷിക്കാം.
പ്രാക്ടിക്കൽ
ഏഴാം സെമസ്റ്റർ ഇന്റഗ്രേറ്റഡ് എം.സി.എ (2019 അഡ്മിഷൻ റഗുലർ, 2017,2018 അഡ്മിഷനുകൾ സപ്ലിമെന്ററി), ഡി.ഡി.എം.സി.എ (2015,2016 അഡ്മിഷനുകൾ സപ്ലിമെന്ററി, 2014 അഡ്മിഷൻ മേഴ്സി ചാൻസ് ജൂലായ് 2023) പരീക്ഷയുടെ പ്രാക്ടിക്കൽ പരീക്ഷകൾ ഒക്ടോബർ 7 മുതൽ 13 വരെ നടക്കും.
ആരോഗ്യ സർവകലാശാല ടൈംടേബിൾ
ഒന്നാം വർഷ എം.എച്ച്.എ ഡിഗ്രി റഗുലർ/സപ്ലിമെന്ററി പ്രാക്ടിക്കൽ, മൂന്നാം വർഷ ബി.എസ് സി നഴ്സിംഗ് ഡിഗ്രി സപ്ലിമെന്ററി പ്രാക്ടിക്കൽ, ഒന്നാം വർഷ എം.എസ് സി എം.എൽ.ടി പാത്തോളജി ഡിഗ്രി റഗുലർ/ സപ്ലിമെന്ററി തിയറി, ഒന്നാം വർഷ എം.എസ് സി എം.എൽ.ടി ബയോകെമിസ്ട്രി ഡിഗ്രി റഗുലർ/ സപ്ലിമെന്റിറി തിയറി പരീക്ഷാ ടൈംടേബിൾ പ്രസിദ്ധീകരിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |