കോഴിക്കോട് : ലഹരി വസ്തതുക്കളുടെ ഉപയോഗവും വിൽപ്പനയും തടയുന്നതിനായി പൊലീസ് സംസ്ഥാന
വ്യാപകമായി നടത്തിയ ഓപ്പറേഷൻ ഡി ഹണ്ടിന്റെ ഭാഗമായി നഗരത്തിൽ വ്യാപക പരിശോധന നടത്തി.
റെയ്ഡിൽ അർഷാദ്, അബ്ദുൾ സമദ് വെള്ളിപ്പറമ്പ, റിസ്വാൻ വെള്ളയിൽ, നൈജിൽ പുതിയങ്ങാടി എന്നിവർക്കെതിരെ കേസെടുത്തു. എഴു പേരെ മുൻകരുതൽ അറസ്റ്റ് ചെയ്യുകയും ചെയ്തു. വിൽപ്പനയ്ക്കായി സൂക്ഷിച്ച എം.ഡി.എം.എ കഞ്ചാവ്, എന്നിവയും ലഹരി വസ്തുക്കൾ തൂക്കാനുള്ള ത്രാസ് എന്നിവയും പിടിച്ചെടുത്തു. സിറ്റി പൊലിസ് കമ്മിഷണർ രാജ് പാൽ മീണയുടെ നിർദേശ പ്രകാരം ഡി.സി.പി കെ.ഇ. ബൈജുവിന്റെ നേതൃത്വത്തിൽ മെഡിക്കൽ കോളേജ് എ.സി.പി സുദർശൻ, ടൗൺ എ.സി.പി. ബിജുരാജ്, ഫറോക്ക് എ.സി.പി സിദ്ദിഖ്, സ്പെഷ്യൽ ബ്രാഞ്ച് എ.സി.പി ഉമേഷ് എന്നിവരാണ് പരിശോധനകൾ നടത്തിയത്. 12 പൊലീസ് സ്റ്റേഷൻ പരിധിയിലുള്ള 21 സ്ഥലങ്ങളിലാണ് പരിശോധനകൾ നടത്തിയത്. രാവിലെ ആറു മണിക്ക് ആരംഭിച്ച റെയ്ഡ് വൈകീട്ട് നാലു വരെ തുടർന്നു.വരും ദിവസങ്ങളിലും റെയ്ഡ് തുടരുമെന്ന് സിറ്റി പൊലീസ് കമ്മീഷണർ അറിയിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |