കോഴിക്കോട്: വീട്ടമ്മയുടെ ബാങ്ക് അക്കൗണ്ടിൽനിന്ന് 19 ലക്ഷം രൂപ തട്ടിയ കേസിൽ ദുരൂഹതയുണ്ടെന്ന് പൊലീസ്. സാധാരണ തട്ടിപ്പല്ല എന്നാണ് വിലയിരുത്തൽ. അന്വേഷണം സൈബർ പൊലീസിൽ നിന്ന് ലോക്കൽ പൊലീസിന് കൈമാറി. ഫറോക്ക് എ.സി.പി എ.എം സിദ്ദീഖിനാണ് അന്വേഷണ ചുമതല.
മീഞ്ചന്ത സ്വദേശി ഫാത്തിമ മഹലിൽ പി.കെ ഫാത്തിമബിയുടെ അക്കൗണ്ടിൽ നിന്നാണ് യു.പി.ഐ മുഖേന പല തവണയായി പണം നഷ്ടപ്പെട്ടത്. 1992 മുതലുള്ള അക്കൗണ്ടിന് എ.ടി.എം കാർഡോ യു.പി.ഐ ഐഡിയോ ഇല്ല. ഫാത്തിമബിക്ക് കെട്ടിട വാടകയായി ലഭിക്കുന്ന തുകയാണ് അക്കൗണ്ടിൽ വന്നിരുന്നത്. പതിവായി അക്കൗണ്ട് പരിശോധിക്കുയോ പണം പിൻവലിക്കുയോ ചെയ്യാറില്ലായിരുന്നു.
ഇതെങ്ങനെ സംഭവിച്ചു എന്ന് കാര്യത്തിൽ ചെറൂട്ടി റോഡിലുള്ള യൂണിയൻ ബാങ്ക് ഓഫ് ഇന്ത്യയക്ക് ഇതുവരെയും കൃത്യമായ ധാരണയില്ല. ഇതിന്റെ അടിസ്ഥാനത്തിലാണ് ആദ്യം സൈബർ പൊലീസ് അന്വേഷണം ആരംഭിച്ചത്. തട്ടിപ്പിന് പിന്നിൽ വൻ ഗൂഢാലോചന നടന്നിട്ടുണ്ട്. പി.കെ ഫാത്തിമ ആറു വർഷം മുൻപ് ഉപയോഗിച്ചിരുന്ന നമ്പർ ഉപയോഗിച്ചാണ് തട്ടിപ്പ് നടന്നതെന്നാണ് പ്രാഥമിക നിഗമനം. അക്കൗണ്ടുമായി ബന്ധിപ്പിച്ചിരുന്ന ഫോൺ നമ്പർ ആറു വർഷം മുൻപ് ഫാത്തിമബി ഒഴിവാക്കിയിരുന്നു. അക്കാര്യം ബാങ്കിനെ അറിയിച്ച് പുതിയ നമ്പർ നൽകിയിരുന്നു.എന്നാൽ ബാങ്കിന്റെ കെവൈസി വിശദാംശങ്ങളിൽ ഇപ്പോഴും പഴയ നമ്പർ തന്നെയാണുള്ളത്.ബാങ്കിന്റെ ഈ നടപടിയടക്കം പരശോധിക്കാനാണ് പൊലീസ് ഒരുങ്ങുന്നത്. രണ്ട് ദിവസത്തിനുള്ളിൽ ബാങ്ക്
അധികൃതരടെ മൊഴിയെടുക്കും. എന്നാൽ ബാങ്കിന്റെ ഭാഗത്ത് നിന്ന് തെറ്റ് പറ്റിയിട്ടില്ലെന്നും പഴയ നമ്പർ ഉപയോഗിച്ചാകാം തട്ടിപ്പ് നടന്നതെന്നുമാണ് ബാങ്കിന്റെ വാദം.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |