പാലോട്: നന്ദിയോട് ഗ്രാമപഞ്ചായത്ത് മാലിന്യ സംസ്കരണവുമായി ബന്ധപ്പെട്ട് ആരോഗ്യ വിഭാഗം വിജിലൻസ് സ്‌ക്വാഡിന്റെ നേതൃത്വത്തിൽ നന്ദിയോട് പാലോട് എന്നിവിടങ്ങളിലെ ഹോട്ടലുകൾ കേന്ദ്രീകരിച്ച് പരിശോധന നടത്തി. വൃത്തിഹീനമായി ആഹാരസാധനങ്ങൾ പാകം ചെയ്യുന്നതിനും ശരിയായ രീതിയിൽ മാലിന്യം സംസ്കരിക്കാത്തതിനും പാലോട് ചിറയിൽ റെസ്റ്റോന്റിന് 5000 രൂപ പിഴയും അനധികൃതമായി പഴയ പാൽ ഉത്പപന്നങ്ങളും ക്യാരി ബാഗുകളും സൂക്ഷിച്ചതിന് പാലോട് സ്വീറ്റ് മാൾ ബേക്കറിക്ക് 1000 രൂപ പിഴയും ഈടാക്കി. വൃത്തിഹീനമായ രീതിയിൽ പ്രവർത്തിക്കുന്ന ഹോട്ടലുകളക്കുറിച്ചും അനധികൃത ഇറച്ചിക്കടകളെ കുറിച്ചും കേരളകൗമുദി വാർത്ത പ്രസിദ്ധീകരിച്ചിരുന്നു. ഇനിയും പരിശോധനകൾ നടത്തുമെന്നും കുറ്റക്കാർക്കെതിരെ ശക്തമായ നടപടി സ്വീകരിക്കുമെന്നും പഞ്ചായത്ത് സെക്രട്ടറി അറിയിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |