കോട്ടയം : വൈദ്യുതി മേഖലയെ സ്വകാര്യവത്കരിക്കാനുള്ള കേന്ദ്ര സർക്കാർ നീക്കം ചെറുക്കുമെന്ന് മന്ത്രി കെ.കൃഷ്ണൻകുട്ടി പറഞ്ഞു. കെ.എസ്.ഇ.ബി ഓഫീസേഴ്‌സ് അസോസിയേഷൻ സംസ്ഥാന സമ്മേളനത്തിന്റെ ഭാഗമായുള്ള പ്രതിനിധി സമ്മേളനം കോട്ടയം മാമ്മൻ മാപ്പിള ഹാളിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഇതുമൂലം ഉണ്ടാകുന്ന ദോഷങ്ങൾ ജനങ്ങളിലേയ്ക്ക് എത്തിക്കേണ്ടത് ആവശ്യമാണ്. കർഷകർ കൂടി അണിനിരന്നതിനാലാണ് കേന്ദ്രത്തിന് ഉദ്ദേശിച്ച വേഗതയിൽ നടപ്പാക്കാൻ കഴിയാതെ പോയതെന്നും അദ്ദേഹം പറഞ്ഞു. പ്രസിഡന്റ് ഡോ.എം.ജി സുരേഷ്‌കുമാർ അദ്ധ്യക്ഷത വഹിച്ചു. ഇ.ഇ.എഫ്.ഐ ജനറൽ സെക്രട്ടറി പ്രശാന്ത് നന്ദി ചൗധരി പ്രസംഗിച്ചു. ഓർഗനൈസിംഗ് സെക്രട്ടറി ടി.എ. ഉഷ സ്വാഗതം പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |