SignIn
Kerala Kaumudi Online
Wednesday, 29 November 2023 12.00 PM IST

ബെന്നു സാമ്പിളുമായി ഒസൈറിസ് റെക്സ് എത്തി

chinna

ന്യൂയോർക്ക് :ബഹിരാകാശത്ത് ഏഴ് വർഷവും പതിനാറ് കോടി കിലോമീറ്ററും നീണ്ട മഹാപ്രയാണത്തിന് ശേഷം ഛിന്ന ഗ്രഹമായ ബെന്നുവിലെ മണ്ണിന്റെ സാമ്പിളുമായി നാസയുടെ ചരിത്രദൗത്യം ' ഒസൈറിസ് റെക്സ് ' ഇന്നലെ സുരക്ഷിതമായി ഭൂമിയിൽ തിരിച്ചെത്തി. യു.എസിൽ യൂട്ടയിലെ പടിഞ്ഞാറൻ മരുഭൂമിയിൽ ഇന്ത്യൻ സമയം ഇന്നലെ രാത്രി 8.22നായിരുന്നു ലാൻഡിംഗ്.

ഒസൈറിസ് റെക്സ് പേടകത്തിന്റെ ഓർബിറ്റർ ബഹിരാകാശത്ത് തുടരുകയാണ്. സാമ്പിൾ വഹിക്കുന്ന കാപ്‌സ്യൂൾ ആണ് ലാൻഡ് ചെയ്തത്. ഇനി ഒസൈറിസ് - അപെക്സ് എന്നറിയപ്പെടുന്ന ഓർബിറ്റർ അപോഫിസ് എന്ന ഛിന്നഗ്രഹത്തെ നിരീക്ഷിക്കും. 2029ൽ അപോഫിസിലേക്ക് പേടകം എത്തും.

ഒരു വെടിയുണ്ടയുടെ 15മടങ്ങ് വേഗതയിലാണ് കാപസ്യൂൾ ഭൗമാന്തരീക്ഷത്തിൽ പ്രവേശിച്ചത്. തുടർന്ന് പാരഷൂട്ടിന്റെ സഹായത്തോടെ മരുഭൂമിയിൽ ഇറങ്ങി.

2016 സെപ്തംബർ 8ന് അമേരിക്കയിലെ കേപ് കനാവെറലിൽ നിന്നാണ് ഒസൈറിസ് റെക്സ് വിക്ഷേപിച്ചത്. ഭൂമിയിൽ നിന്ന് എട്ട് കോടി കിലോമീറ്റർ അകലെയുള്ള ബെന്നു ലക്ഷ്യം. 2018 ഡിസംബറിൽ ബെന്നുവിന്റെ ഭ്രമണപഥത്തിലെത്തിയത്. തുടർന്ന് രണ്ട് വർഷത്തോളം ബെന്നുവിനെ വലം വച്ചു. 2020 ഒക്ടോബർ 20ന് ബെന്നുവിന്റെ ഉപരിതലത്തിലിറങ്ങി. 3 മീറ്റർ നീളമുള്ള റോബോട്ടിക് കൈ ബെന്നുവിൽ നിന്ന് സാമ്പിൾ ശേഖരിച്ചു. 2021 മേയ് 10ന് ഒസൈറിസ് റെക്സ് ബെന്നുവിന്റെ ഭ്രമണപഥം വിട്ടു.

250 ഗ്രാം പൊടിയും പാറക്കഷണങ്ങളും കലർന്ന സാമ്പിളാണ് ശേഖരിച്ചത്. അപ്പോളോ ചന്ദ്രനിൽ നിന്ന് സാമ്പിൾ ശേഖരിച്ച നാസ ആദ്യമായാണ് പേടകം ഛിന്നഗ്രഹത്തിലിറക്കി സാമ്പിൾ ശേഖരിക്കുന്നത്.

 ബെന്നു നിസാരക്കാരനല്ല !

 കണ്ടെത്തിയത് 1999ൽ

 പഴക്കം 450 കോടി വർഷം

 സൂര്യനെ ചുറ്റുന്നത് 1. 2 വർഷം കൊണ്ട്

 വ്യാസം 492 മീറ്റർ

ഭൂമിയിൽ നിന്ന് 8,​21,​31,359 കിലോമീറ്റർ അകലെ

ആറ് വർഷം കൂടുമ്പോൾ ഭൂമിക്കരികിലൂടെ പോകുന്നു

2182 സെപ്റ്റംബർ 24ന് 22 ആറ്റം ബോംബുകളുടെ ശക്തിയോടെ ഭൂമിയിൽ ഇടിച്ചേക്കാം

ഇതിനുള്ള സാദ്ധ്യത വിരളം

 ഗവേഷകർ തുടർച്ചയായി നിരീക്ഷിക്കുന്നു

2060 സെപ്തംബറിൽ ഭൂമിയിൽ നിന്ന് 7,​49,209 കിലോമീറ്റർ അകലെയെത്തും

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: CHINNA
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.