തിരുവനന്തപുരം: പ്രമേയങ്ങളുടെ വൈവിദ്ധ്യം കൊണ്ട് അദ്ദേഹം മലയാളികളെ അമ്പരപ്പിച്ച സംവിധായകനാണ് കെ.ജി ജോർജെന്ന് കെ.പി.സി.സി പ്രസിഡന്റ് കെ.സുധാകരൻ അനുശോചന സന്ദശത്തിൽ പറഞ്ഞു. മലയാള സിനിമാ സങ്കല്പങ്ങളെ അദ്ദേഹം പൊളിച്ചെഴുതി. വാണിജ്യ സാദ്ധ്യതകൾക്കൊപ്പം കലാമൂല്യമുള്ള മികച്ച ചിത്രങ്ങൾ പ്രേക്ഷകർക്ക് സമ്മാനിച്ചുകൊണ്ട് മലയാള സിനിമയുടെ പൂമുഖത്ത് സ്വന്തം ഇരിപ്പിടം ഉറപ്പിച്ച അതുല്യനായ കലാകാരനായിരുന്നു ജോർജെന്ന് സുധാകരൻ പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |