ഇംഫാൽ: മ്യാൻമറിൽനിന്നുള്ള അനധികൃത കുടിയേറ്റം തടയാൻ അതിർത്തിയിൽ കൂടുതൽ സ്ഥലത്ത് വേലി കെട്ടാനൊരുങ്ങി മണിപ്പൂർ സർക്കാർ. ഇക്കാര്യം ചർച്ച ചെയ്യാൻ മണിപ്പൂർ മുഖ്യമന്ത്രി എൻ. ബീരേൻ സിംഗ് ബോർഡർ റോഡ്സ് ഓർഗനൈസേഷൻ (ബി.ആർ.ഒ) അധികൃതരുമായി ചർച്ച നടത്തി. 70 കിലോമീറ്റർ നീളത്തിൽ വേലി കെട്ടുന്നതാണ് പരിഗണിക്കുന്നത്.
അനധികൃത കുടിയേറ്റവും കള്ളക്കടത്തും ലഹരിക്കടത്തും തടയുകയാണ് ലക്ഷ്യമെന്ന് ബീരേൻ സിംഗ് എക്സിൽ കുറിച്ചു. വിസയോ മറ്റു രേഖകളോ ഇല്ലാതെ ഇരു രാജ്യക്കാർക്കും സഞ്ചരിക്കാവുന്ന അതിർത്തിയിലെ 16 കിലോമീറ്റർ ഫ്രീ സോൺ റദ്ദാക്കണമെന്ന് ബീരേൻ സിംഗ്ആവശ്യപ്പെട്ടിരുന്നു. ഇക്കാര്യം ഉന്നയിച്ച് അദ്ദേഹം നേരത്തെ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായെയും കണ്ടു. നിലവിൽ ഈ സൗകര്യം താത്കാലികമായി റദ്ദാക്കിയിട്ടുണ്ട്. പുനഃസ്ഥാപിക്കരുതെന്നാണ് മണിപ്പൂർ സർക്കാരിന്റെ ആവശ്യം.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |