ആലപ്പുഴ: ലഹരിമരുന്ന് ഉപയോഗവും വില്പനയും തടയാൻ ഓപ്പറേഷൻ ഡി-ഹണ്ട് എന്ന പേരിൽ സംസ്ഥാന വ്യാപകമായി നടന്ന പൊലീസ് പരിശോധനയിൽ ജില്ലയിൽ 45പേർ അറസ്റ്റിലായി.
2.5 കിലോ കഞ്ചാവും 4.23 ഗ്രാം എം.ഡി.എം.എയും മറ്റ് ലഹരി വസ്തുക്കളും പിടികൂടി. സ്റ്റേഷനുകളിൽ രൂപീകരിച്ചിട്ടുള്ള പ്രത്യേക വിഭാഗത്തിൽ വനിതാ പൊലീസ് ഉദ്യോഗസ്ഥരുടെ സംഘം എസ്.എച്ച്.ഒയുടെ നേതൃത്വത്തിലായിരുന്നു സ്റ്റേഷൻ പരിധികളിൽ പരിശോധന. ലഹരി കച്ചവടം, വ്യാപനം എന്നിവ സ്ഥിരമായി ചെയ്തുവരുന്നവരുടെ രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു പരിശോധന. നാർക്കോട്ടിക്‌സെൽ അംഗങ്ങളും പരിശോധനയിൽ പങ്കെടുത്തു. പരിശോധനകൾ തുടരുമെന്നും എല്ലാ സ്റ്റേഷനുകളും ലഹരിക്കെതിരെ നിതാന്ത ജാഗ്രതയിലാണെന്ന് ജില്ലാ പൊലീസ് മേധാവി അറിയിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |